Friday, October 4, 2024
HomeNewsകെ.സുധാകരന്‍ കെപിസിസി പ്രസിഡന്റാകും, മുല്ലപ്പള്ളി കൊയ്‌ലാണ്ടിയിലോ കല്പറ്റയിലോ മത്സരിക്കും

കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റാകും, മുല്ലപ്പള്ളി കൊയ്‌ലാണ്ടിയിലോ കല്പറ്റയിലോ മത്സരിക്കും

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കൂടിയായ കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കും. ഇത് സംബന്ധിച്ചുള്ള ധാരണ ഏകദേശംപൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് സമിതിയുടെ അമരത്തേയക്ക് ഉമ്മന്‍ചാണ്ടിയെ നിയമിച്ചുകൊണ്ടുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിടെ പ്രഖ്യാപനവും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെചടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറക്കാന്‍ ഏകദേശ ധാരണയായത്. ഈ സാഹചര്യത്തില്‍ കെപിസിസിക്ക് താത്കാലിക അധ്യക്ഷനായി കെ.സുധാകരനെ നിയമിക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകരെ ചലനാത്മകമാക്കണമെങ്കില്‍ കെ.സുധാകരനോ, കെ. മുരളീധരനോ കെപിസിസി പ്രസിഡന്റ് ആകണമെന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് സുധാകരനെ സുപ്രധാന പദവിയിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments