നിയമസഭ തിരഞ്ഞെടുപ്പിന് ഏറ്റ കനത്ത തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുന്ന കെ സുധാകരന് മുൻപിൽ വെല്ലുവിളി ഏറെയാണ്.
പലതവണ കൈവിട്ട പ്രസിഡന്റ് പദവിയാണ് ഏറെ എതിർപ്പുകൾക്ക് ഇടയിലും കെ സുധാകരന് കൈവന്നത്. കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൗനത്തിൽ ആയിരുന്ന എ ഐ ഗ്രൂപ്പുകൾ ഹൈ കമാണ്ടിന് മുന്നിൽ വെല്ലുവിളി ഉയർത്താൻ ശ്രമിച്ചപ്പോൾ പാർട്ടിയിലെ യുവ നേതാക്കളുടെയും ഗ്രൂപ്പിന് അതീതരായ നേതാക്കളുടെയും പിന്തുണ സുധാകരനെ തുണയ്ക്കുകയായിരുന്നു.
കേന്ദ്രത്തിൽ ഗാന്ധി കുടുംബത്തിന് എതിരെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ ഉള്ള ജി 23 നേതാക്കളെയും വെല്ലുവിളിച്ചാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം
കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരിനെതിരെ നീങ്ങാൻ സുധാകരൻ അല്ലാതെ മറ്റൊരാൾ ഇല്ല എന്നുള്ള പ്രവർത്തകരുടെ പൊതുവികാരമാണ് ഹൈ കമാൻഡ് അംഗീകരിച്ചത്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ സംഘടനയെ ഒരുക്കുക എന്ന ഉത്തരവാദിത്തം കൂടിയുണ്ട് സുധാകരന്