Saturday, October 5, 2024
HomeNewsKerala'ഇരന്നുവാങ്ങിയ മരണം' നല്ല വാക്കല്ല, തങ്ങളുടെ കുട്ടികളുടെ നിരപരാധിത്വം വ്യക്തമാക്കാനാണ് അത് ഉപയോഗിച്ചത്: കെ സുധാകരൻ

‘ഇരന്നുവാങ്ങിയ മരണം’ നല്ല വാക്കല്ല, തങ്ങളുടെ കുട്ടികളുടെ നിരപരാധിത്വം വ്യക്തമാക്കാനാണ് അത് ഉപയോഗിച്ചത്: കെ സുധാകരൻ

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റ് മരിച്ച സംഭവം ഇരന്നുവാങ്ങിയ മരണം എന്ന പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരന്നുവാങ്ങിയ മരണമെന്നത് നല്ല വാക്കല്ലെന്നും കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നിരപരാധിത്വം വ്യക്തമാക്കാനാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല. കെഎസ്യു കുട്ടികൾക്ക് സംരക്ഷണം ഒരുക്കനാണ് അവർ പോയത്. ക്യാമ്പസിൽ ഗുണ്ടകളെ കൊണ്ടുപോയി പാർപ്പിച്ചത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ, സിപിഎം, എസ്എഫ്ഐ ഗുണ്ടകൾ ഉപദ്രവിക്കാൻ വളഞ്ഞപ്പോൾ അവർ രക്ഷപ്പെടാനായി ഓടുകയായിരുന്നു. തിരിച്ചടിക്കാനോ കുത്താനോ അവർ നിന്നില്ല. ഒടുവിൽ അവർ തളർന്ന് വീണ ഇടത്താണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്യു പ്രവർത്തകരോ നിഖിൽ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ്എഫ്ഐക്കാർ പോലും ഇക്കാര്യത്തിൽ സാക്ഷി പറഞ്ഞിട്ടില്ലെന്നും ഇത് പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താൻ പറഞ്ഞതെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു. ആനി രാജയ്ക്ക് എതിരായ എം.എം മണിയുടെ പരാമർശം മോശമായി പോയെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമാണ് ആനിരാജയുടെ പ്രതികരണത്തിൽ വ്യക്തമായത്. അവരെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സിപിഐ നടപടി ശരിയായില്ല. സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം നടപടികളിൽ ഇടപെടാനുള്ള അവകാശം ആനി രാജയ്ക്കുണ്ടെന്നും സിപിഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments