മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ജനവിധി തേടുന്ന ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് കണ്ണൂര്‍ എംപി പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും. ധര്‍മ്മടത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ധര്‍മ്മടത്തിന്റെ മാത്രം പ്രത്യേകതയെന്താണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിനെന്താ ചിറകുണ്ടോ എന്നും കെ സുധാകരന്‍ ചോദിക്കുന്നു
ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ
