കെ കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി; സായുധ പൊലീസിന്റെ അകമ്പടി

0
23

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ ശക്തമാക്കി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രകളിലും സായുധ പൊലീസിന്റെ അകമ്പടിയുണ്ടാകും. 

സുധാകരന്റെ നേര്‍ക്ക് ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സുധാകരന് സുരക്ഷ ശക്തമാക്കിയിരുന്നു. 

അദ്ദേഹത്തിന്റെ വാഹനത്തിനും അകമ്പടിയുണ്ടായിരുന്നു. ഇതിന് പുറമേയാണ് സായുധ സേനയുടെ സുരക്ഷ കൂടി ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേര്‍ക്ക് വ്യാപക അക്രമം അരങ്ങേറിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയത്. 

Leave a Reply