വിലാപയാത്ര നടക്കുമ്പോള്‍ തിരുവാതിര നടത്തി, ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം പിടിച്ചുവാങ്ങിയതാണെന്ന് കെ സുധാകരന്‍

0
483

തിരുവനന്തപുരം: ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം പിടിച്ചുവാങ്ങിയതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലെ കലാശാലകളില്‍ സിപിഎം-ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംയുക്തമായി ഉണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. അതില്‍ അവര്‍ക്ക് ദുഃഖമല്ല, ആഹ്ലാദമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കണമെന്ന് സുധാകരന്‍ പറഞ്ഞു. 

ധീരജിന്റെ മരണവാര്‍ത്ത കേട്ട് ദുഃഖിച്ചിരിക്കേണ്ട സമയത്ത് സ്മാരകം പണിയാന്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ സ്ഥലം വാങ്ങാനുള്ള തിരക്കിലായിരുന്നു. സ്ഥലം വാങ്ങി രേഖയുണ്ടാക്കാനുള്ള തിടുക്കത്തിലായിരുന്നു. ദുഃഖിക്കേണ്ട സന്ദര്‍ഭത്തില്‍, കരയേണ്ട സാഹചര്യത്തില്‍ ഭൂമി വാങ്ങാന്‍ പോകുകയാണ് കണ്ണൂരിലെ സിപിഎമ്മുകാര്‍ ചെയ്തത്. 

വിലാപയാത്ര നടക്കുമ്പോള്‍ തിരുവാതിര നടത്തി പാര്‍ട്ടി ആഘോഷിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നടന്ന തിരുവാതിര കളി ആസ്വദിക്കാന്‍ എം എ ബേബി അടക്കമുള്ള നേതാക്കളാണ് എത്തിയത്. ആലപ്പുഴയില്‍ നടന്നതും മാധ്യമങ്ങള്‍ക്ക് അറിയില്ലേ?. ഒരു രക്തസാക്ഷിയെ കിട്ടിയത് സിപിഎം ആഹ്ലാദപൂര്‍വം കൊണ്ടാടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

Leave a Reply