Sunday, January 19, 2025
HomeNewsKerala'അജഗളസ്ഥനം പോലെ'; വിഡി സതീശന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവെന്ന് കെ സുരേന്ദ്രന്‍

‘അജഗളസ്ഥനം പോലെ’; വിഡി സതീശന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: വിഡി സതീശന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം നിര്‍വഹിക്കുന്നത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമല്ല. പിണറായി വിജയന്റെ അടുത്തയാളാണ് സതീശനെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായിക്ക് വേണ്ടിയാണ് സതീശന്‍ എപ്പോഴും സംസാരിക്കുന്നത്. പിണറായി വിജയന്റെ കാബിനറ്റില്‍ ഒഴിവുള്ള ഒരുമന്ത്രിയാണ് അദ്ദേഹമെന്നും പ്രതിപക്ഷ ധര്‍മ്മമെന്താണെന്ന് പോലും സതീശന് അറിയില്ല. കേരളത്തിലെ സര്‍വകലാശാലകളെ മുഴുവന്‍ കൈപ്പിടിയിലൊതുക്കി ജനാധിപത്യവിരുദ്ധ നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനെ വിമര്‍ശിക്കാതെ ഗവര്‍ണറെ വിമര്‍ശിക്കുമ്പോള്‍ തന്നെ അതില്‍ എല്ലാ അടങ്ങിയിട്ടുണ്ട്.

പിണറായിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അദ്ദേഹത്തെ നിഴല്‍പോലെ പിന്തുടരുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് സതീശന്‍. അജഗളസ്ഥനം പോലെയാണ്. വെറുതെ അവിടെ ഇരിക്കുന്നുവെന്നേയുള്ളു. അതുകൊണ്ട് പാലും കിട്ടില്ല, നാട്ടുകാര്‍ക്ക് ഗുണവുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments