വേണു രാജാമണി സൂപ്പര്‍ വിദേശകാര്യ മന്ത്രിയാകുന്നു; കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്കെതിരെ കെ സുരേന്ദ്രന്‍

0
249

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വേണു രാജാമണി സൂപ്പര്‍ വിദേശകാര്യ മന്ത്രിയാകുന്നെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കോര്‍ കമ്മിറ്റി യോഗത്തിന് പിന്നാലെ ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലായിരുന്നു പരാമര്‍ശം.

ഇന്ന് 10.30 നാണ് ആലപ്പുഴയില്‍ യോഗം ചേര്‍ന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമര പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. ഇതുവരെ സ്വീകരിച്ച സമര മാര്ഗങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് പാര്‍ട്ടിക്കകത്ത് തന്നെ ഒരു വിഭാഗം വിമര്‍ശമുന്നയിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താകും ഭാവി സമരപരിപാടികള്‍ക്ക് രൂപം നല്‍കുക. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ജനങ്ങളിലേക്കെത്തിക്കാനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, ബൂത്ത് തലം മുതലുള്ള പുനഃസംഘടന തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നങ്ങള്‍ക്കെതിരായ സമരപരിപാടികള്‍ വിപുലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലും നേതൃയോഗത്തില്‍ തീരുമാനമുണ്ടാകും.

അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയില്‍ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റില്‍ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയില്‍ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply