പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തിടുക്കം കാണിക്കുന്നു; കെ സുരേന്ദ്രന്‍

0
273

പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തിടുക്കം കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുജാഹിദ് ബാലുശ്ശേരിയെയും ഫസല്‍ ഗഫൂറിനെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിടുക്കം കാണിക്കുകയാണ്. പിസി ജോര്‍ജിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിണ് പിന്നാലെ പ്രതിഷേധവുമായി ബിജെപി.ബിജെപി പ്രവര്‍ത്തകര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധിക്കുന്നത്.പി സി ജോര്‍ജിന് അഭിവദ്യവുമായാണ് ബിജെപി. പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.പി സി ജോര്‍ജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

അതേസമയം മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

Leave a Reply