മകന്റെ നിയമന വിവാദം; നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലെന്ന് കെ സുരേന്ദ്രന്‍

0
29

മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. തനിക്ക് വേണ്ടി ആരും ഇടപെട്ടില്ല. ആ സ്ഥാപനവും ജോലികിട്ടിയ ശേഷമാണ് തന്റെ മകനാണ് എന്നറിയുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയെന്നരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ദിവസം ഈ വാര്‍ത്ത കൊടുത്തത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഒരു ശ്വാസത്തില്‍ പോലും സുരേന്ദ്രനും ആരും ഇടപെട്ടിട്ടില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. തെറ്റായ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആ വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയിണമായിരുന്നു. നമ്മുടെ രാജ്യത്ത് ആരെയെങ്കിലും കളിപ്പിക്കാന്‍ പറ്റുമോ. പ്രത്യേകിച്ച് തന്നെപ്പോലെ ഇത്രയും ആക്രമണം നേരിടുന്ന പൊതുപ്രവര്‍ത്തകന്‍ അത്തരം സമീപം സ്വീകരിക്കുമെന്ന് ധരിക്കുന്നുവെങ്കില്‍ അതിന് നിങ്ങളെ കുറ്റം പറയുന്നില്ല. നേരത്തെ മകന്‍ കുഴല്‍പ്പണം കൊടുത്ത് എന്ന് വാര്‍ത്ത കൊടുത്തവരാണ് നിങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു. .

Leave a Reply