Sunday, January 19, 2025
HomeNewsകബഡി താരങ്ങൾക്ക് ലോകകപ്പ് ടീമിൽ കളിക്കാൻ സുവർണ്ണ അവസരം : താരങ്ങളെ കാത്തിരിക്കുന്നത് ലോകോത്തര പരീശീലനവും...

കബഡി താരങ്ങൾക്ക് ലോകകപ്പ് ടീമിൽ കളിക്കാൻ സുവർണ്ണ അവസരം : താരങ്ങളെ കാത്തിരിക്കുന്നത് ലോകോത്തര പരീശീലനവും മത്സരങ്ങളും

നോട്ടിങ് ഹാം : 2025 ഇൽ ബ്രിട്ടനിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ്‌ കബഡി ടൂർണമെന്റിന്റെ ഭാഗമായി ക്യാമ്പും സെലക്ഷൻ ട്രയൽസും നടത്താനിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളട്ടെ. ബി.ബി.സിയിലും ഐ. ടിവിയിലുമാണ് മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം നടത്തുന്നത്.

സെലക്ഷൻ ട്രയൽസിനെ കൂടാതെ ട്രെയിനിങ് സെക്ഷനും ഉള്ളതിനാൽ കബഡികളി മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും വലിയ ഒരു അവസരമാണ് വന്നിരിക്കുന്നത്. ആയതിനാൽ എല്ലാ പ്ലെയേഴ്‌സിനെയും ക്യാമ്പിലേക്കു ഹാർദമായി സ്വാഗതം ചെയ്യുന്നു.

അയർലണ്ടിലെ ഡബിളിലിലും വെയ്ൽസിലെ ന്യൂ പോർട്ടിലും നോട്ടീങാമിലയുമായിരിക്കും പ്രധാന ക്യാമ്പുകൾ.

ക്രിക്കറ്റോ ഫുട്ബോളോ പോലെയുള്ള മത്സരങ്ങൾക്ക് യൂറോപ്യൻ ടീമിൽ അവസരം ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഈ സാഹചര്യത്തിൽ കബഡി കായികതാരങ്ങൾക്ക് വളരെ വലിയ അവസരമാണ് വന്നുചേർന്നിരിക്കുന്നത്.

അതായത് സൈപ്രസ്സിലും ഇറ്റലിയിലും നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും പോർച്ചുഗല്ലിൽ നടക്കുന്ന ടബ്ബിസ്സാ വേൾഡ് ചാമ്പ്യൻഷിപ്പിലും അതുപോലെതന്നെ ഖത്തറിൽ നടത്താനിരിക്കുന്ന വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിലും ക്യാമ്പിലെ പരിശീലത്തിനു ശേഷമുള്ള കായിക താരങ്ങൾക്ക് നോട്ടിങ്ങാം ടീമിനോടൊപ്പം കളിക്കുവാനുള്ള അവസരം നോട്ടിങ്ങാം റോയൽസ് മാനേജ്‍മെന്റ് കമ്മിറ്റി നേടി കൊടുക്കുന്നതാണ്.

കൂടാതെ 2023 ഓഗസ്റ്റ് മാസം നോട്ടിങ്ങാം സിറ്റി കൗൺസിലുമായി സഹകരിച്ചു നടത്താനിരിക്കുന്ന റോയൽസ് സമ്മർ കപ്പിലേക്ക് യുകെയിൽ നിന്നുള്ള ടീമുകളെ കൂടാതെ ദുബായ്, ഖത്തർ, ഡന്മാർക്ക്, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. കബഡി താല്പര്യമുള്ള എല്ലാ കായികതാരങ്ങളേയും നോട്ടിങ്ങാം ടീമിന്റെ ഭാഗമാകാൻ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിങ്ങാം കോർഡിനേഷൻ കമ്മിറ്റി മെമ്പേഴ്സിന്റെ യുകെ വാട്സാപ്പ് നമ്പറുകളിലും. വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിനെ പറ്റിയുള്ള വിവരങ്ങൾക്കായി ഖത്തർ നമ്പറിലും ബന്ധപ്പെടേണ്ടതാണ്.

+447469679802

+447443 096594

+447411 700007

+447760956801

+447733765927

ഖത്തർ +97466958211

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments