Pravasimalayaly

കടുത്തുരുത്തിയിൽ ഈ തവണ തീപാറും: മോൻസിന്റെ കോട്ട ഇളക്കാൻ സ്റ്റീഫൻ ജോർജ്; കണക്കിലെ കളികളിൽ വിജയം പ്രവചനാതീതം

സ്പെഷ്യൽ റിപ്പോർട്ട്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളും വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം. 1957 മുതൽ 2011 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളും കോൺഗ്രസ് സ്ഥാനാർത്ഥികളും മാത്രമാണ് മിക്കപ്പോഴും ഇവിടെ വിജയിച്ചിട്ടുള്ളത്. പക്ഷേ രണ്ടു തവണ പി. സി. തോമസ്‌ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇവിടെ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്

വാർത്തകൾ വിരൽത്തുമ്പിൽ ആദ്യമെത്താൻ

പ്രവാസി മലയാളി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

https://chat.whatsapp.com/KyEKh8kqJR29wz49h958am

യു ഡി എഫിന് വേണ്ടി നിലവിലെ എം എൽ എ മോൻസ് ജോസഫ് സ്‌ഥാനാർഥിയാവും. നാല് തവണ എം എൽ എ ആയ മോൻസ് ജോസഫ് തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.
2016 ൽ 42256 ന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മോൻസിന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം അനുകൂലമല്ല.

2016 ൽ 42256 വോട്ടിനും 2011 ൽ 23057 വോട്ടിനും 2006 ൽ 2001 വോട്ടിനും 1996 ൽ 15166 വോട്ടിനുമാണ് മോൻസ് ജയിച്ചുകയറിയത്.

എൽ ഡി എഫിന് വേണ്ടി കേരള കോൺഗ്രസ്‌ ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജ് ആവും സ്‌ഥാനാർത്ഥി. 2001 ൽ മോൻസ് ജോസഫിനെ 4649 വോട്ടിന് പരാജയപ്പെടുത്തിയ സ്റ്റീഫൻ ജോർജ് പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.

പി ജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങൾ നേർക്ക് നേർ പോരാടുന്ന കടുത്തുരുത്തിയിൽ ഫലം പ്രവചനാതീതമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം യു ഡി എഫിന്റെ ചങ്കിടിപ്പ് വർധിപ്പിക്കുന്നു. അരയും തലയും മുറുക്കി ഇറങ്ങിയാൽ വിജയം സുനിശ്ചിതമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വിലയിരുത്തൽ

Exit mobile version