കടുത്തുരുത്തിയിൽ കോവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ മക്കൾക്ക് സഹായവുമായി തോമസ് ചാഴികാടൻ എം പി യും മോൻസ് ജോസഫ് എം എൽ എ യും

0
141

കഴിഞ്ഞ ദിവസം കോട്ടയം കടുത്തുരുത്തിയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ ബാബു – ജോളി ദമ്പതികളുടെ നാല് മക്കൾക്ക് സഹായകമായി കോട്ടയം എം പി തോമസ് ചാഴികാടനും മോൻസ് ജോസഫ് എം എൽ എ യും.

തോമസ് ചാഴികാടൻ എം പി
മോൻസ് ജോസഫ് എം എൽ എ

ചുമട്ടു തൊഴിലാളിയായ കുറുപ്പൻതറ കൊച്ചുപറമ്പിൽ ബാബു ഈ കഴിഞ്ഞ രണ്ടാം തീയതിയാണ് കോവിഡിന് കീഴടങ്ങിയത്. 11 ദിവസത്തിനു ശേഷം ഭാര്യ ജോളിയും വിടവാങ്ങി. ഇവരുടെ മക്കളായ നാല് പെൺകുട്ടികൾക്ക് തണലായത് ഭിന്നശേഷിക്കാരിയായ പിതൃ സഹോദരിയാണ്.

മൂത്ത മകൾ ചിഞ്ചു ഫിസിയോ തെറാപ്പിയും രണ്ടാമത്തെ മകൾ ദിയ ബാബു ജനറൽ നഴ്സിംഗും മൂന്നാമത്തെ മകൾ അഞ്ചു പ്ലസ് ടുവിനും നാലാമത്തെ മകൾ റിയ ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്.

10 സെന്റ്‌ സ്‌ഥലവും മൺകട്ട കൊണ്ട് തീർത്ത വീടും മാത്രമാണ് ഉള്ളത്. രോഗം മൂർച്ഛിച്ചു നിന്നതിനാൽ ബാബുവിന്റെ മരണവിവരം ജോളിയെ അറിയിച്ചിരുന്നില്ല. പിന്നീട് അബോധ അവസ്‌ഥയിലായ ജോളി മരണത്തിന് കീഴ്പ്പെടുകയും ചെയ്തു.

ബാബു – ജോളി ദമ്പതികളുടെ മക്കളായ ചിഞ്ചു, ബിയ, അഞ്ചു, റിയ, എന്നിവരുടെ സംരക്ഷണം ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് കോട്ടയം എം പി തോമസ് ചാഴികാടൻ അറിയിച്ചു.
ഇവരുടെ സംരക്ഷകയായ പിതൃസുഹാദരി ഷൈബിക്ക് ജോലി ലഭ്യമാകുന്നതിന് നടപടി സ്വീകരിക്കുകയും ഈ കടുംബത്തിന് സുരക്ഷിതമായി താമസിക്കാൻ വീട് പുനർനിർമ്മിച്ച് നൽകവാനുമുള്ള നടപടികൾ ബാബു ചാഴികാടൻ ഫൗണ്ടേഷൻ സ്വീകരിക്കും.

കുറുപ്പുന്തറ കൊച്ചുപറമ്പിൽ ബാബു ഭാര്യയായ ജോളി, കൊവിഡ് ബാധിച്ച് മരിച്ചത് മൂലം അനാഥരായ അവരുടെ നാല് പെൺമക്കൾ അടങ്ങിയ കുടുംബത്തിന് നിയുക്ത എംഎൽഎ എന്ന നിലയ്ക്ക് അവരുടെ ഭവനത്തിൽ സന്ദർശിക്കുകയും അവർക്ക് വേണ്ടതായ ആത്മധൈര്യം പകർന്നു നൽകുന്നതിനോടൊപ്പം തന്നെ സർക്കാരിൽ നിന്നും കൂടി ആ മക്കൾക്ക് വേണ്ടതായ എല്ലാ സഹായവും ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് അറിയിച്ചു.

മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ അനാഥരായ നാലു പെണ്‍മക്കള്‍ക്കു കരുതലായി ഗ്രാമക്കൂട്ടായ്മ. കുറുപ്പന്തറയിലെ വീട്ടിലെത്തിയ നിയുക്ത എംഎല്‍എ എന്നനിലക്ക് ജനപ്രതിനിധികള്‍ക്ക് ഒപ്പം കുടുംബത്തിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. മണ്‍കട്ട കൊണ്ടു ചുമരു തീര്‍ത്ത വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. വീടിനോടു ചേര്‍ന്ന് ശുചിമുറി നിര്‍മിക്കാനുള്ള സഹായം നല്‍കുമെന്ന് പള്ളിയില്‍നിന്ന് അറിയിച്ചതായി കുട്ടികൾ പറഞ്ഞു.
ഇളയ രണ്ടു കുട്ടികളുടെയും തുടര്‍ന്നുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനുള്ള സന്നദ്ധത കേരളാ കോണ്‍ഗ്രസ്ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷനായ ഗാന്ധിജി സ്റ്റഡി സെന്റര്‍ അറിയിച്ചിട്ടുണ്ട്. പി.ജെ. ജോസഫിന്റെ മകന്‍ അപു ജോൺ ജോസഫ് അടുത്ത ദിവസം വീട്ടിലെത്തി കുടുംബവുമായി ഇക്കാര്യം സംസാരിക്കും.
മൂത്തമകള്‍ ചിഞ്ചുവിന് ജോലി നല്‍കാമെന്ന് അവര്‍ പഠിച്ച സ്ഥാപനം തന്നെ അറിയിച്ചിട്ടുണ്ട്. നഴ്‌സിങ് പഠിക്കുന്ന രണ്ടാമത്തെ മകൾ ദിയ ബാബുവിന് സമീപപ്രദേശത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ പെണ്‍കുട്ടികളുടെ ഏക ആശ്രയമായ പിതൃസഹോദരിക്ക് എംജി യൂണിവേഴ്‌സിറ്റിയിലെ താല്‍ക്കാലിക ജോലി മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മോൻസ് ജോസഫ് അറിയിച്ചു

Leave a Reply