Friday, November 22, 2024
HomeMoviesReviewsകലാകാരൻ ഇനി കയറെടുക്കണോ?ഹ്രസ്വ ചിത്രം "കലാകാരൻ" പ്രേക്ഷക പ്രശംസ നേടുന്നു

കലാകാരൻ ഇനി കയറെടുക്കണോ?ഹ്രസ്വ ചിത്രം “കലാകാരൻ” പ്രേക്ഷക പ്രശംസ നേടുന്നു

സ്പെഷ്യൽ റിപ്പോർട്ട്

കോവിഡ് 19 നൽകിയ ആഘാതത്തിൽ നിന്നും ലോകം പതിയെ കരകയറുമ്പോൾ വേദികളിലും പൂരപ്പറമ്പുകളിലും തിയേറ്ററുകളിലും പ്രേക്ഷകരെ രസിപ്പിച്ച കലാകാരന്മാരുടെ സമകാലിക ജീവിതം വരച്ചുകാട്ടുകയാണ് കലാകാരൻ എന്ന ഹ്രസ്വ ചിത്രം.

കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുദർശൻ സംവിധാനം ചെയ്ത “കലാകാരൻ” അവതരണത്തിലും ദൃശ്യ മികവിലും ചിത്രസംയോജനത്തിലും മികവ് കാട്ടുന്നു.

സുജിത് സുദർശൻ

കോവിഡ് മഹാമാരിയെ തുടർന്ന് ഏറ്റവും പ്രതിസന്ധി നേരിട്ട വിഭാഗമാണ് കലാകാരന്മാർ. ചുരുക്കമായി കിട്ടുന്ന സീസൺ കാലവും കോവിഡ് കവർന്നതോടെ കലാജീവിതം ഉപജീവനമാക്കിയ നിരവധി കലാകാരന്മാരും കുടുംബങ്ങളുമാണ് പ്രതിസന്ധിയിലായത്. നീറുന്ന ഹൃദയത്തോടെ ഉപജീവനത്തിനായി കലാജീവിതം ഉപേക്ഷിക്കേണ്ടി വരുന്ന കലാകാരന്മാരുടെ പച്ചയായ ജീവിതം ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ആദർശ് ചിറ്റാറാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്.


ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ സൂക്ഷമമായി അവതരിപ്പിച്ചതിലൂടെ അഭിനയ രംഗത്തും ആദർശ് തിളങ്ങുമെന്ന് തെളിയിച്ചിരിയ്ക്കുന്നു.

അനുരാജ് മാറനാട്, അഖിൽ കേസരി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു

സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ ‘ആവര്‍ത്തനം’ ഫോട്ടോസ്റ്റോറിക്കും ‘കെണി’ എന്ന ഹ്രസ്വ ചിത്രത്തിനും ശേഷം സുജിത്ത് സുദര്‍ശൻ ഒരുക്കിയിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘കലാകാരൻ’. കൃഷ്ണാ പ്രോഡക്ഷൻസിന്‍റെ ബാനറിൽ അനീഷ് കൃഷ്ണ നിർമ്മിച്ച് സുജിത്ത് സുദര്‍ശൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നതാണ് ചിത്രം. അനന്തു ജ്യോതിയാണ് ഛായാഗ്രഹണം, ഡിഒപി അജോ എബ്രഹാം, എഡിറ്റിംഗ് രഞ്ജിത് സുരേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ ആദർശ് അശോക്, സ്റ്റിൽസ് അനന്ദു കൊട്ടാരക്കര, സൌണ്ട് ദീപു ടിഎസ്, ആർട്ട് അഖിലേഷ് തഴുതല, ലൈറ്റ്സ് മഹേഷ്, വിവേക്, ടൈറ്റിൽ ഹരി പുനലൂർ, പോസ്റ്റർ തിങ്ക് മീഡിയ കമ്പനി എന്നിവരാണ്.

സുപ്രസിദ്ധ ഫോക്‌ലോർ കലാകാരൻ പി എസ് ബാനർജി ആലപിച്ച അവതരണ ഗാനം ഇതിനോടകം തന്നെ ഹിറ്റ്‌ ആയിക്കഴിഞ്ഞു.

മാജിക് ബോട്ടിൽ യൂട്യൂബ് ചാനലാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിരിയ്ക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments