കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ കല്ലറ പഞ്ചായത്തില്‍ കൊതവാക്കുന്ന് എന്ന സ്ഥലത്ത് കൊതവറ വീട്ടില്‍ ചോതിയുടേയും കൊച്ചഴകിയുടേയും മകനായി 1939 ഓഗസ്റ്റ് 4ന് ജനിച്ചു. നാല് ആണും മൂന്നു പെണ്ണുമായിരുന്നു ഈ ദമ്പതികള്‍ക്കുണ്ടാ യിരുന്നത്. ഏഴാമത്തെ കുട്ടിയായിരുന്നു കല്ലറ സുകുമാരന്‍, കൃഷ്ണന്‍, രാഘവന്‍, രമേശ്, തങ്കമ്മ, പെണ്ണമ്മ എന്നീ സഹോദരി സഹോദരന്മാരും ഒരു സഹോദരനും സഹോദരിയും നേരത്തെ അന്തരിച്ചിരുന്നു. അക്കാലത്ത് കല്ലറ കൊതവറക്കുന്നില്‍ 4 ഏക്കര്‍ 84 സെന്റ് സ്ഥലം സ്വന്തമായി പിതാവ് ചോതി സമ്പാദിച്ചിരുന്നു. അക്കാലത്തെ ജാതിരാക്ഷസനില്‍ നിന്ന് രക്ഷ നേടുന്നതിന് പിതാവായ ചോതിയും മാതാവ് കൊച്ചഴകയും ചേര്‍ന്ന് മതംമാറി മാര്‍ക്കോസും, മാമ്മിയുമായി മാമോദീസ മുങ്ങിയിരുന്നു. അവരിലാണ് മാര്‍ക്കോസെന്ന സുകുമാരനും ജനിച്ചത്. മതംമാറ്റം വഴി പീരുമേട്ടിലെ തേയിലത്തോട്ടങ്ങളുടെ മേസ്തിരിയായി സായ്പിന്റെ കൂടെ പിതാവ് മാര്‍ക്കോസ് കൂടി. കങ്കാണിയായ മാര്‍ക്കോസ് വൈക്കത്ത് നിന്ന് ഒട്ടേറെ ആളുള്ള പീരുമേട്ടില്‍ തേയില തോട്ടത്തിലെ പണികള്‍ക്കായി കൊണ്ടുപോയി. ഇതിനിടയില്‍ 1942 ല്‍ കല്ലറയുടെ കുടുംബം വണ്ടിപ്പെരിയാറിനടുത്തുള്ള മ്‌ളാമല എസ്റ്റേറ്റില്‍ എത്തി. രണ്ടുവര്‍ഷം അവിടെ താമസിച്ചതിന് ശേഷം ഗ്‌ളെന്‍മേരി എസ്റ്റേറ്റിലേക്ക് താമസം മാറ്റി. ഇതിനിടെ അച്ഛന്‍ മാര്‍ക്കോസ് മരിച്ചു. അതോടുകൂടി ബാല്യകാല ജീവിതം സുകുമാരന്റെ കഷ്ടത്തിലായി. വയല ഗവ.എല്‍.പി.സ്‌കൂള്‍ നീരുമേട് സി.പി.എം.സ്‌കൂള്‍, തലയോലപറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള ഹരിജന്‍ ഫെഡറേഷന്റെ കോഴിക്കോട് സമ്മേളനം നടക്കുന്ന കാലത്ത് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടി.
1957 സെപ്തംബര്‍ 20 ന് പീരുമേട് താലൂക്ക് ഹരിജന്‍ ഫെഡറേഷന്‍ രൂപീകരിച്ചു കൊണ്ടാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. പീരുമേട്ടില്‍ താമസമാക്കിയതിന് ശേഷം വൈപ്പേല്‍ തറയില്‍ ചോതിയുടേയും കുഞ്ഞിക്കയുടേയും മകള്‍ തങ്കമ്മയെ വിവാഹം കഴിച്ചു. സുകുമാരന്‍ തങ്കമ്മ ബന്ധത്തില്‍ 2 മക്കളാണുള്ളത്. പീരുമേട് ഹരിജന്‍ ഫെഡറേഷന്‍ 1969 ഏപ്രില്‍ മാസത്തില്‍ പീരുമേട് എസ്.എം.എസ്.ഹാളില്‍ വച്ച് ഏഴ് ഹരിജന്‍ സംഘടനകള്‍ ചേര്‍ന്ന് ഹരിജന്‍ ഏകോപന സമിതി രൂപീകരിച്ചു. ഈ സമിതി ഹൈറേഞ്ച് ഹരിജന്‍ ഫെഡറേഷനുമായി. 1973 ല്‍ കേരള ഹരിജന്‍ ഫെഡറേഷന്‍ എന്ന് പേര് സ്വീകരിച്ച് കേരളം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1979 ല്‍ സി.ഡി.ഒ (CDO) എന്ന കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചുകൊണ്ട് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1982 നവംബര്‍ 2 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നമസ്‌ക്കാര സദ്യയില്‍ കയറി ഇരുന്നതിന് സ്വാമി ആനന്ദതീര്‍ത്ഥനെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 1983 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 101 സന്നദ്ധ ഭടന്മാരെ അണിനിരത്തി അയിത്താചരണ വിരുദ്ധപദയാത്ര നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റി. ആ സമരം വഴി 3000 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു കൊണ്ടിരുന്ന നമസ്‌ക്കാര സദ്യ എന്ന പേരിലുള്ള ബ്രാഹ്മണസദ്യ അവസാനിപ്പിച്ചു(1983 ഡിസംബര്‍ 31 പദയാത്രയ്ക്ക് ക്ഷേത്രം ഹരിജന്‍ ഫെഡറേഷന്‍ ഐ.എല്‍.പി (ILP)എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.
1974 മുതല്‍ പ്രവര്‍ത്തിച്ചുപോന്ന KHF 1986 ഏപ്രില്‍ 14 ന് ഇന്ത്യന്‍ ദലിത് ഫെഡറേഷനെന്ന പേരില്‍ പേര് മാറി പ്രവര്‍ത്തിച്ചുപോന്നു. ഇതിനിടയില്‍ ഒട്ടേറെ സമരങ്ങള്‍ സംഘടനയും പാര്‍ട്ടിയും ഏറ്റെടുത്തു നടത്തി. 1996 ജനുവരി 1 ന് കോട്ടയത്ത് കൂടിയ സംസ്ഥാന സമ്മേളനം ചരിത്രകാരനായ എന്‍.കെ.ജോസിന് ‘ദലിത് ബന്ധു’ എന്ന പേരു നല്‍കി ആദരിച്ചു. ദേശബന്ധു ആന്‍ഡ്രൂസിന് ശേഷം ഇത്തരമൊരു വിശേഷണം നടക്കുന്നത് ദലിത്ബന്ധു ജോസിനു മാത്രമാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി/
ഇതിനിടയില്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷന്‍ കാന്‍ഷിറാം, കല്ലറ സുകുമാരനുമായി ബന്ധപ്പെട്ട് ഐ.എല്‍.പി, ബി.എസ്.പിയില്‍ ലയിച്ച് പ്രവര്‍ത്തിക്കുന്നതിന് തീരുമാനിക്കുകയും 1980 ആഗസ്റ്റ് 15 ന് തിരുവനന്തപുരം ട്രിവാര്‍ഡ്രം ഹോട്ടലില്‍ വച്ച് ലയന സമ്മേളനവും നടത്തി. 1996 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. സാഹിത്യരംഗത്ത് സജീവമായ കല്ലറ ഏതാണ്ട് 17 ഓളം സുകുമാരന്റേതായ കൃതികള്‍ രചിച്ചിട്ടുണ്ട്. അതില്‍ ‘വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം’ എന്ന കൃതി രാഷ്ട്രീയ ചരിത്ര വിദ്യാര്‍ത്ഥികള്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ്. സാഹിത്യകാരന്‍, വാഗ്മി, തത്വചിന്തകന്‍, സംഘാടകന്‍ എന്നീ ബഹുമുഖ പ്രതിഭയായ കറുത്തമുത്ത് എന്ന പേരില്‍ അറിയപ്പെടുന്ന സുകുമാരന്‍ 1996 ഒക്‌ടോബര്‍ 12 ന് ഹൃദയാഘാതം മൂലം അന്തരിച്ചു. കേരള ചരിത്രത്തില്‍ അയിത്തജാതി നേതാക്കള്‍ അന്തരിച്ചതില്‍വച്ച് ആരാധകരെ പോലീസ് നിയന്ത്രിക്കേണ്ടി വന്നതും കല്ലറ സുകുമാരന്റെ മരണം മാത്രമാണ്. രാവേറെയും നിലക്കാത്ത വാഹന പ്രവാഹവും അണികളുടെ ഒഴുക്കുമായിരുന്നു.