Sunday, November 24, 2024
HomeNewsKeralaരാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം; കല്‍പ്പറ്റ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍,എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം; കല്‍പ്പറ്റ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍,എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്  നല്‍കിയ നിര്‍ദ്ദേശം.

ആക്രമണം നടക്കുമ്പോള്‍  സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

പ്രതിഷേധ പശ്ചാത്തലത്തില്‍  വയനാട്ടിലെ കോണ്‍ഗ്രസ്, സിപിഎം ഓഫീസിന് പൊലീസ് സുരക്ഷ ശക്തമാക്കി. കേരളത്തില്‍ മുഴുവനും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.നാളത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റി വെച്ച്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് എം പി എം കെ രാഘവന്‍ വയനാട് എത്തിയിട്ടുണ്ട്. ദേശീയ പാതയടക്കം ഉപരോധിച്ച് പാലക്കാട് വലിയ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments