സർക്കാരിന്റെ സുഖ ദുഖങ്ങൾ പങ്കിടാൻ സി പി ഐ ക്ക് ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകായുക്ത ഭേദഗതി ബില്ലിൽ പിണറായി വിജയൻറെ സമ്മർദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങൾക്കും പാർട്ടി സമ്മേളനങ്ങളിൽ ഉയരുന്ന സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം. ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. മുന്നണിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം. നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഒരുപോലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സിപിഐ യുടെ നേട്ടമായും. കോട്ടമുണ്ടാകുമ്പോൾ ഞങ്ങളുടേതല്ല എന്ന നയം സിപിഐക്കില്ലെന്നും കാനം പറഞ്ഞു.ലോകായുക്താ ബില്ലിൽ സിപിഎമ്മിന് വഴങ്ങി സിപിഐ. ലോകായുക്ത വിധിയിൽ പരമാധികാരം നിയമസഭക്കാണെന്ന് മുതിർന്ന സിപിഐ നേതാവ് ബിനോയ് വിശ്വം കോഴിക്കോട്ട് പറഞ്ഞു. ഗവർണർക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകുമെന്ന് ചോദിച്ച ബിനോയ് വിശ്വം, സഭക്കാണ് അധികാരമെന്നും ഗവർണർക്കോ വിരമിച്ച ജഡ്ജിക്കോ അല്ലെന്നും വ്യക്തമാക്കി.