Pravasimalayaly

ജോസ് കെ മാണിയ്ക്ക് അനുകൂല നിലപാടുമായി സി പി ഐ

ജോസ് കെ. മാണി വിഭാഗത്തിന്‍െ്‌റ എല്‍.ഡി.എഫ് പ്രവേശനത്തെ സ്വാഗതം ചെയ്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ. മാണി യു.ഡി.എഫിനെ തള്ളി എല്‍.ഡി.എഫാണ് ശരിയെന്ന് പറയുമ്പോള്‍ അതിനെ പാര്‍ട്ടി എതിര്‍ക്കുന്നത് എന്തിനാണെന്ന് കാനം ചോദിച്ചു. സ്വാതന്ത്ര്യ സമരകാലത്തെ നിലപാടിനെക്കുറിച്ചല്ലല്ലോ നമ്മള്‍ ഉപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും കാനം പറഞ്ഞു. ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൃഷിക്കാര്‍ക്കായി സ്വീകരിച്ചിട്ടുള്ള നിരവധി നടപടികള്‍ ഓരോന്നായി വിശദീകരിച്ചാണ് അദ്ദേഹം മുന്നണിയുമായി സഹകരിക്കും എന്ന് പറഞ്ഞിട്ടുള്ളത്. അത് മുന്നണി കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരാള്‍ കേരളത്തിലെ സര്‍ക്കാര്‍ കൃഷിക്ക് അനുകൂലമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ എന്നും കാനം പറഞ്ഞു.

നിലവില്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് മുമ്പ് തോക്കില്‍ കയറി വെടിവയ്ക്കുന്നത് എന്തിനാണെന്നും കാനം ചോദിച്ചു. മാണിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് അണികളോട് എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യത്തിന് അണികളോടൊക്കെ ഞങ്ങള്‍ പറഞ്ഞോളാം എന്നായിരുന്നു അദ്ദേഹത്തിന്‍െ്‌റ മറുപടി.

Exit mobile version