Monday, January 20, 2025
HomeNewsKeralaപി സി ജോർജ്ജിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ; അറസ്റ്റിൽ രാഷ്ട്രീയമില്ലെന്ന് കാനം

പി സി ജോർജ്ജിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ; അറസ്റ്റിൽ രാഷ്ട്രീയമില്ലെന്ന് കാനം

പീഡന പരാതിയെ തുടർന്ന് മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അറസറ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. പി സി ജോർജ്ജ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ അദ്ദേഹത്തിന്റെ കയ്യിൽ തെളിവുണ്ടെങഅകിൽ അത് കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം പിണറായി വിജയനും മകൾക്കുമെതിരെ ആരോപണങ്ങൾ കടുപ്പിച്ച് മുൻഎംഎൽഎ പി സി ജോർജ്ജ് രംഗത്തെത്തി. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ മാനനനഷ്ടത്തിന് കേസ് കൊടുക്കും. ചോദ്യം ചെയ്യുന്നവരെ അകത്താക്കുകയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. കേസിൽ തന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫാരീസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റുണ്ടെന്നും മുഖ്യമന്ത്രിക്കും മകൾക്കും കൊള്ളയിൽ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിദേശ രാജ്യങ്ങൾ സന്ദർശിച്ചപ്പോഴൊക്കെ അദ്ദേഹത്തിന് പിന്നാലെ മകളും വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. പിണറായി വിജയൻ രാജ്യങ്ങളിൽ സന്ദർശിതക്കുന്നതിന് മുമ്പോ അതിനു ശേഷമോ ആണ് മകൾ പോകുന്നത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ഇ ഡി അന്വേഷിക്കണംമെന്നും പി സി ജോർജ്ജ് ആവശ്യപ്പെട്ടു.

ആരോപണങ്ങൾ ഇഡി തെളിയിക്കട്ടെ തെളിവുകളെല്ലാം ഇഡിക്ക് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ കാണുമെന്നും ജോർജ്ജ് പറഞ്ഞു. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ ഇന്നലെ ഉച്ചയ്ക്കാണ് ജോർജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പ്രോസിക്യൂഷൻവാദങ്ങൾ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments