Saturday, November 23, 2024
HomeNewsKeralaരാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാർട്ടി ഓഫീസുകൾ തകർത്തല്ല; ഇത് ജനാധിപത്യത്തിന് നിരക്കാത്ത നടപടി: കാനം രാജേന്ദ്രൻ

രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാർട്ടി ഓഫീസുകൾ തകർത്തല്ല; ഇത് ജനാധിപത്യത്തിന് നിരക്കാത്ത നടപടി: കാനം രാജേന്ദ്രൻ

വയനാട്ടിൽ രാഹുൽഗാന്ധി എം പിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവം ജനാധിപത്യത്തിന് നിരക്കാത്ത നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാർട്ടി ഓഫീസുകൾ തകർത്തല്ല. ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത് ജനാധിപത്യത്തിന് ചേർന്ന മാതൃകയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാർക്കും ഉപദേശിച്ച് നന്നാക്കാൻ കഴിയില്ല. എം പി എന്ന നിലയിൽ രാഹുലിന് പരാജയങ്ങളുണ്ടാകും. എംപി എന്ന നിലയിൽ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാൽ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വോട്ടു ചെയ്തപ്പോൾ ഓർക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.

രാഹുൽഗാന്ധിയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ഈ സംഭവത്തെ ബന്ധിപ്പിക്കേണ്ട കാര്യമില്ല. രാഹുൽഗാന്ധിയുടെ കയ്യിലിരിപ്പാണ് ഇ ഡിയുടെ കേസിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും രൂക്ഷമായി വിമർശിച്ചു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിപ്പോൾ സംഭവിച്ചത്. രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം മുന്നണിക്ക് തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തകരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിക്കണം. ഇല്ലെങ്കിൽ അത് ഇടതു മുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപി ഓഫീസ് ആക്രമണത്തെ തുടർന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments