Friday, July 5, 2024
HomeNewsKeralaകേരളത്തിൽ മാവോയിസ്റ്റ് ഭീഷണിയില്ല : കാനം രാജേന്ദ്രൻ

കേരളത്തിൽ മാവോയിസ്റ്റ് ഭീഷണിയില്ല : കാനം രാജേന്ദ്രൻ

സി പി ഐ യിൽ അഭിപ്രായ വ്യത്യാസമില്ലന്നും സംസ്ഥാന കമ്മറ്റിയിൽ നടക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ കൂടി പുറത്തു വരുന്നത് എന്നും ഈ വാർത്തകൾ വാസ്തവമല്ലന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . കേരളത്തിൽ മാവോയിസ്റ്റ് ഭീഷണിയില്ലെന്നും പോലീസിനു മാത്രമാണ് ഭീഷണിയെന്നും മാവോയിസ്റ്റുകളെ വെടി വച്ചു കൊല്ലുന്നത് നല്ലതല്ലന്നും മാവോയിസ്റ്റു വേട്ടയിൽ നിന്നും തണ്ടർ ബോൾട്ട് പിൻമാറണമെന്നും കാനം പറഞ്ഞു. മജിസ്റ്റീരിയൽ റിപ്പോർട്ട് പുറത്തു വരാത്തത് എന്താണന്നും അദ്ദഹം ചോദിച്ചു. ഈ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കാനം തൊടുത്തത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments