
കോവിഡ് ബാധിതയായ ഡിഎംകെ എംപി കനിമൊഴി പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു. സൗത്ത് ചെന്നൈയിലെ മൈലാപൂരിലാണ് കനിമൊഴി വോട്ട് രേഖപ്പെടുത്തിയത്.
ഈ മാസം ആദ്യമാണ് കനിമൊഴിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ ഹോം ഐസോലേഷനില്‍ കഴിയുന്ന കനിമൊഴി ആംബുലന്‍സിലാണ് വോട്ട് ചെയ്യാനെത്തിയത്. കോവിഡ് രോഗികള്‍ക്കായി പ്രത്യേകം അനുവദിച്ചിരിക്കുന്ന ആറു മണി മുതല്‍ ഏഴ് മണി വരെയുള്ള സമയത്തിനിടെയാണ് കനിമൊഴി വോട്ട് ചെയ്തത്.
വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയാണ് കനിമൊഴി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്