Saturday, November 23, 2024
HomeNewsരാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുത്, ഗവർണർ മര്യാദ ലംഘിച്ചു; കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്

രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുത്, ഗവർണർ മര്യാദ ലംഘിച്ചു; കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്

കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്.  കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി  ഭരണഘടനാ പദവി വഹിക്കുന്നയാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്നും ഗവർണർ വിവാദങ്ങൾക്ക് ഊർജ്ജം പകരുകയാണെന്നും  സർവകലാശാലാ നിയമങ്ങൾ പൂർണമായി  ഗവർണർ മനസ്സിലാക്കിയില്ലെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. 

ഇതിന്റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുത്. ഗവർണറുടെ നടപടി അതിരുവിട്ടതും അപലപനീയമെന്നും സിൻഡിക്കറ്റ് പറഞ്ഞു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ ‘ക്രിമിനൽ’ എന്നാണ് ഗവർണർ വിളിച്ചത്. എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്ന് ഗവർണർ കുറ്റപ്പെടുത്തി. വിസിക്കെതിരെ നിയമപരമായ നടപടികളുമായി നീങ്ങുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവർണറുടെ ‘ക്രിമിനൽ’ പരാമർശത്തെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments