കോഴിക്കോട്: മത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു. 72 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആദ്യ ശിഷ്യനും കൂടിയാണ്. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. വൈകീട്ട് നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.