Saturday, October 5, 2024
HomeMoviesകരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ്

കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ്

കൊവിഡ് ക്ലസ്റ്ററായി സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടി. ചടങ്ങില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് നടന്ന കരണ്‍ ജോഹറിന്റെ 50ആം പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പങ്കെടുത്തിരുന്നു. യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു പാര്‍ട്ടി.

ചടങ്ങിലുണ്ടായിരുന്ന ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, ഇവരെ കൂടാതെ ഒട്ടേറെ ആളുകളും കൊവിഡ് പോസിറ്റീവാണെന്നും ഇവരൊക്കെ ക്വാറന്റീനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നടന്‍ കാര്‍ത്തിക് ആര്യനും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments