Pravasimalayaly

100 കോടി രൂപയ്ക്ക് വാക്സിൻ വാങ്ങി സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യാൻ കർണാടക കോൺഗ്രസ്‌

അധികാരത്തിൽ ഇല്ലെങ്കിലും ജനങ്ങള്‍ക്ക് വാക്സിൻ എത്തിച്ചുനൽകാനൊരുങ്ങി കര്‍ണാടക കോൺഗ്രസ്. 100 കോടി രൂപയ്ക്ക് കോവിസ് വാക്സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്

10 കോടി രൂപ പാര്‍ട്ടി ഫണ്ടിൽ നിന്നും 90 കോടി രൂപ എംഎൽഎ, എംഎൽസി ഫണ്ടിൽ നിന്നും ലഭ്യമാക്കാനാണ് ആലോചന. കര്‍ണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

നിലവിൽ വാക്സിൻ ലഭ്യതക്കുറവ് കാരണം 18നും 40നും വയസ്സിനിടയിലുള്ളവരുടെ വാക്സിനേഷൻ കര്‍ണാടകത്തിൽ നിര്‍ത്തിവച്ചിരിക്കുകയാണ്.

വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പണം മുടക്കി വാക്‌സിന്‍ വാങ്ങുന്നത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യെദിയൂരപ്പയും കോവിഡ് പ്രതിരോധത്തില്‍ ഒരുപോലെ പരാജയമാണ്. ആഗോള ടെന്‍ഡര്‍ വിളിച്ച് വാക്‌സിന്‍ വാങ്ങുന്നതില്‍ അഴിമതി നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇത് നോക്കി നില്‍ക്കാൻ കോൺഗ്രസിനാകില്ല’ ഡി കെ ശിവകുമാര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യും വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

Exit mobile version