Pravasimalayaly

മംഗളൂരുവിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു

കർണാടകയിൽ ബിജെപി-യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതർ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. 

ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നു ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബെല്ലാരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്. കേരള-കർണാടക അതിർത്തി പ്രദേശമാണിത്.

Exit mobile version