ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം അനുസ്മരിച്ചു കൊണ്ട് നെടുംകുന്നം കർഷക മുന്നേറ്റത്തിൻ്റെ ആഭിമുഖ്യത്തിൽ അക്ഷയ തൃതീയ ആഘോഷിച്ചു

0
58
നെടുംകുന്നം : നെടുംകുന്നം ശ്രീവല്ലഭക്ഷേത്രം കുടുംബം വക കൃഷി സ്ഥലത്ത്  ഗംഗ നദി സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഒഴുകിയ ദിനത്തെ അനുസ്മരിച്ച് കർഷക അക്ഷയതൃതീയ ആഘോഷിച്ചു. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും കേരളത്തിന്റെ കർഷക പുത്രനുമായ അപു ജോൺ ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു.
എസ് എൻ ഡി പി യൂണിയൻ ചങ്ങനാശ്ശേരി താലൂക്ക്  പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യ പ്രഭാഷണം നടത്തി.  കർഷക മുന്നേറ്റം നേതാക്കളായ എൻ അജിത് മുതിരമല, അഡ്വ. പി സി മാത്യു, നെടും കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ സി.ജെ, വൈസ് പ്രസിഡൻ്റ് രവി.വി.സോമൻ,  ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ മോൾ ഒ റ്റി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ ശ്രീരാജ്,രാജമ്മ രവീന്ദ്രൻ, ബീന വർഗീസ്, ജോസഫ് വഴിപ്ലാക്കൽ, സദാശിവൻ സി.ബി, സാബു കെഡി, ബാബു ജോൺസൺ കോശി എന്നിവർ പ്രസംഗിച്ചു.

കാർഷിക വിളവെടുപ്പിലൂടെ ജൈവകൃഷിയുടെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം അറിയിച്ചുകൊണ്ട് പണിയായുധങ്ങളുമായി കർഷകർ പ്രകടനം നടത്തി.

ഞങ്ങളിലുണ്ട് രാഷ്ട്രീയം.
ഞങ്ങൾക്കുള്ളത് കർഷക രാഷ്ട്രീയം.
ഞങ്ങളിലില്ല ക്രൈസ്തവ രക്തം.
ഞങ്ങളിലില്ല ഹൈന്ദവ രക്തം.
ഞങ്ങളിലില്ല മുസ്ലിം രക്തം.
ഞങ്ങളിലുള്ളത് കർഷക രക്തം.
കർഷകർ ഉയർത്തിയ മുദ്രാവാക്യങ്ങൾ സങ്കുചിത രാഷ്ട്രീയത്തിനും വർഗ്ഗീയതയ്ക്കും എതിരായ ക്രിയാത്മക രാഷ്ട്രീയത്തിന്റെയും മതസൗഹാർദത്തിന്റെയും ശബ്ദമായി അന്തരീക്ഷത്തിൽ ലയിച്ചു. കാർഷിക ഉപകരണങ്ങൾ ഉയർത്തി നടത്തിയ ചാമ്പിക്കോ വേറിട്ട അനുഭവമായി. കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി കർഷകർ നേരിട്ട് കൃഷിപ്പണികൾ ചെയ്യുന്നു എന്നതാണ് കർഷക മുന്നേറ്റത്തിന്റെ പ്രത്യേകത.

വിളവെടുപ്പ് ഉദ്ഘാടനം അപു ജോൺ ജോസഫും, പച്ചക്കറി തൈ നടീൽ ഉദ്ഘാടനം ഗിരീഷ് കോനാട്ടും നിർവ്വഹിച്ചു. വാഴൂർ ബ്ലോക്കിൽ അന്യം നിന്ന് പോയ നെൽകൃഷി പുനരുജ്ജീവിപ്പിച്ചതുൾപ്പെടെ നിരവധി കാർഷിക പ്രവർത്തനങ്ങൾ കർഷകമുന്നേറ്റത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഇത്തരം കൃഷിത്തോട്ടങ്ങൾ സ്ഥാപിച്ച് കാർഷിക സ്വയം പര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കണം എന്ന് ഉദ്ഘാടകൻ ആഹ്വാനം ചെയ്തു.

ജോസഫ് കെ ഡി, ജോസഫ് ജോൺ, ബാബു വി വി, ഡോ.ബേബി ചാക്കോ, തങ്കമ്മ ജയിംസ് ഇളപ്പുങ്കൽ ,എം. ശ്യാമളാ ദേവി, ജോൺസി കാട്ടൂർ, വത്സമ്മ ആഴാംചിറ, എബ്രഹാം ജോസ് മണമേൽ, ദേവസ്യ കാട്ടു പാലം, ലൂയിസ് കണ്ടംകേ രിൽ, അഡ്വ.സാബുവല്ലർ, ജോബിസ് ജോൺ കിണറ്റുങ്കൽ, സുരേഷ് സിആർ, സ്കറിയ തോമസ്, റോസിലിൻ പുത്തൻചിറമേൽ, ജോൺ തോമസ് കാട്ടൂർ, അപ്പുക്കുട്ടൻ നായർ പനച്ചിക്കൽ, രാജമ്മ കടുത്താനത്ത്, തങ്കച്ചൻ മുക്കാട്ട് ,കഞ്ഞുമോൻ തെങ്ങുംപള്ളിൽ, സാബു പോത്തൻ, പാപ്പച്ചൻ ചാലുങ്കൽ ,വാവച്ചൻ പുല്ലർ, സിറിയക് തെക്കേമുറിയിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply