Sunday, January 19, 2025
HomeNewsKeralaവർഗീസ് മുരിക്കനാനിക്ക് കർഷക മുന്നേറ്റത്തിന്റെ അംഗീകാരം : മുൻ ജില്ലാപഞ്ചായത്ത് അംഗം എൻ അജിത് മുതിരമല...

വർഗീസ് മുരിക്കനാനിക്ക് കർഷക മുന്നേറ്റത്തിന്റെ അംഗീകാരം : മുൻ ജില്ലാപഞ്ചായത്ത് അംഗം എൻ അജിത് മുതിരമല ആദരിച്ചു.

നെടുംകുന്നം : കാർഷിക മേഖലയിൽ സമഗ്ര മാറ്റങ്ങൾക്ക് ചാലക ശക്തിയായി പ്രവർത്തിച്ച വർഗീസ് മുരിക്കനാനിക്കലിനെ കർഷക മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ച്‌ പുരസ്കാരം നൽകി. സ്വന്തം കൃഷിസ്ഥലം കൃഷിക്കായി പാട്ടത്തിന് നൽകിയും കൃഷിപ്പണികളിൽ പങ്കുചേർന്നും മണ്ണിനോടുള്ള സ്നേഹം മുരിക്കനാനി തെളിയിച്ചതായി ആദരിക്കൽ ചടങ്ങിൽ എൻ അജിത് മുതിരമല പ്രസ്താവിച്ചു.

ചെറുപ്പകാലത്ത് നാട്ടിൽ ഗ്രാമീണ സദസ്സുകളിൽ കഥാപ്രസംഗങ്ങൾ ച്ച് അവതരിപ്പിച്ച മുരിക്കനാനി കാഥികൻ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. തുടർന്ന് രാജസ്ഥാനിൽ 30 വർഷക്കാലം ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളുടെ ഇടയിൽ ആതുരശുശ്രൂഷ നടത്തിയ അദ്ദേഹം ഡോക്ടർ സാഹിബ് ആയി അറിയപ്പെട്ടു. രാജസ്ഥാനിലെ സേവനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചതിനുപുറമേ അദ്ദേഹത്തെ സ്നേഹിച്ചവർ ഹിന്ദിയിൽ പുഷ്പാഞ്ജലി എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. നാട്ടിൽ മടങ്ങിയെത്തിയതിനുശേഷം പൊതുപ്രവർത്തനരംഗത്ത് വീണ്ടും സജീവമായി. നെടുംകുന്നത്ത് ഒരു ആതുര സ്ഥാപനത്തിനുവേണ്ടി സ്വന്തം സ്ഥലമായ 10 സെന്റ് ഉൾപ്പെടെ 30 സെന്റ് സ്ഥലം സൗജന്യമായി നൽകി. കാർഷിക മേഖലയിൽ പാട്ടകൃഷി പ്രോത്സാഹിപ്പിച്ചു. മുളയുംവേലിയിൽ അന്യം നിന്നു വരുന്ന നെൽകൃഷി നിലനിർത്തുവാനും നേതൃത്വപരമായ പങ്കുവഹിച്ചു.

കർഷക മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ അഡ്വ. പി സി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ അജിത് മുതിരമല, വർഗീസിന് മുരിക്കനാനിക്കലിനെ പൊന്നാട അണിയിച്ച് പുരസ്കാരം നൽകി. ജോസഫ് വഴിപ്ലാക്കൽ, സാബു കെ ഡി, സദാശിവൻ സി ബി, ബാബു ജോൺസൺ കോശി സുരേഷ് സി ആർ,ജോസഫ് ജോൺ, ജോസഫ് കെ ഡി, സ്കറിയ തോമസ് എന്നിവർ നേതൃത്വം നൽകി.

തനിക്കു ലഭിച്ച ആദരം കർഷകർക്കും മുതിർന്ന പൗരന്മാർക്കും ലഭിച്ച അംഗീകാരമായി കാണുന്നതായി മറുപടി പ്രസംഗത്തിൽ വർഗീസ് മുരിക്കനാനി പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments