മാവേലിക്കര: കൃഷി കൊണ്ട് കാർഷികമതിൽ തീർക്കുന്നത് പുത്തൻ കാർഷിക സംസ്ക്കാരത്തിന് തുടക്കം കുറിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്. കാർഷിക മതിൽ രൂപീകരണത്തോടെ അടുക്കള കൃഷിത്തോട്ടം വികസിപ്പിക്കാൻ നൂതനമായ ഒരു ശൈലി കേരളത്തിൽ കടന്നുവരുമെന്നും അത് വലിയൊരു മാറ്റമായിരുക്കുമെന്നും ഫ്രാൻസിസ് ജോർജ് പ്രസ്ഥാവിച്ചു.
മാവേലിക്കരയിൽ ഏപ്രിൽ 24 ന് കേരള കോൺഗ്രസ് നിർമ്മിക്കുന്ന കാർഷിക മതിലിനായുള്ള നിർമ്മാണ ശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽകേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ കാർഷീക മതിൽ നിർമ്മാണ വിശദീകരണം നടത്തുകയും നഗരസഭ ചെയർമാർ കെ.വി ശ്രീകുമാർ , വൈസ് ചെയർ പേഴ്സൺ ലളിത രവീന്ദ്രനാഥ്,തോമസ് എം മാത്തുണ്ണി, കെ ജി സുരേഷ് ജെയിസ് വെട്ടിയാർ, അനിവർഗീസ്, നൈനാൻസി കുറ്റിശ്ശേരിൽ, സജീവ് പ്രായിക്കര, . വർഗീസ് പോത്തൻ, തോമസ് കടവിൽ മാത്യു കണ്ടത്തിൽ, തോമസ് ജോൺ ശ്രീകണ്ഠൻ നായർ , പ്രിയലാൽ മാവേലിക്കര, സിജി സണ്ണി, റേച്ചൽ നൈനാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്യതു.