തിരുവനന്തപുരം
കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്- കെ എ എസ്) റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി എസ് സി ചെയര്മാന് അഡ്വ. എം കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യാപിച്ചത്. ആദ്യ റാങ്കുകൾ വനിതകൾക്കാണ് ലഭിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്. 105 തസ്തികകളിലേക്ക് ആദ്യ നിയമനം നൽകുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്.
ആദ്യ റാങ്കുകാരുടെ പട്ടിക
സ്ട്രീം ഒന്ന്: ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് – ഗൗതമന് എം.
സ്ട്രീം രണ്ട്: ഒന്നാം റാങ്ക് – അഖില ചാക്കോ, രണ്ടാം റാങ്ക് – ജയകൃഷ്ണന് കെ.ജി, മൂന്നാം റാങ്ക് – പാര്‍വതി ചന്ദ്രന് എല്‍, നാലാം റാങ്ക് – ലിപു എസ് ലോറന്‍സ്, അഞ്ചാം റാങ്ക് – ജോഷ്വാ ബെനറ്റ് ജോണ്‍.
സ്ട്രീം മൂന്ന്: ഒന്നാം റാങ്ക് – അനൂപ് കുമാര്‍ വി, രണ്ടാം റാങ്ക് – അജീഷ് കെ, മൂന്നാം റാങ്ക് – പ്രമോദ് ജി.വി, നാലാം റാങ്ക് -ചിത്രലേഖ കെ കെ, അഞ്ചാം റാങ്ക് – സനോപ് എസ്.
സിവിൽ സർവീസിന് സമാനമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവീസാണ് കെ എ എസ്. രണ്ടാം ഗസറ്റഡ് പോസ്റ്റിലേക്കാണ് ആദ്യ നിയമനം.ഐ എ എസിനു സമാനമായി ഒരുമിച്ച് നിയമന ശുപാർശ അയച്ച് പരിശീലനം നൽകുന്നതാണ് രീതി. സർവീസിൽ മികവുതെളിയിച്ചാൽ പത്തുവർഷം കഴിയുമ്പോൾ ഐ എ എസ് ലഭിച്ചേക്കാം.