കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യില്ല, മറ്റെങ്ങും വരാനാകില്ലെന്ന് നടി ;നിലപാടറിയിച്ച് ക്രൈംബ്രാഞ്ച്

0
451

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വീട്ടിലെത്താൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാടറിയിച്ചു. അതേസമയം മറ്റ് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യയും മറുപടി നൽകി. 

സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ ഭാ​ഗം. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു. 

ഇന്ന് രാവിലെ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്. 

ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. അതേസമയം, കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്  അന്വേഷണ സംഘം. 

Leave a Reply