നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന് നോട്ടിസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കും

0
24

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് നോട്ടിസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. വധഗൂഢാലോചന കേസിലെ പ്രതി ഹാക്കര്‍ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടിസ് നല്‍കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നല്‍കിയത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നല്ല നിലയില്‍ മുന്നോട്ട് പോകുന്നുവെന്ന് എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞിരുന്നു.നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും.കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.

Leave a Reply