ഇടവേള ബാബുവിന് ജനറല്‍ സെക്രട്ടറയിയായി തുടരാന്‍ യോഗ്യതയുണ്ടോ’; മോഹന്‍ലാലിന് കത്തയച്ച് കെ ബി ഗണേഷ് കുമാര്‍

0
41

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന കത്തയച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടു. ദിലീപിനെതിരെ എടുത്ത നടപടി മറ്റുള്ളവര്‍ക്കും ബാധകം. ഇടവേള ബാബുവിന് അമ്മ ജനറല്‍ സെക്രട്ടറയിയായി തുടരാന്‍ യോഗ്യതയുണ്ടോ? എന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെടുന്നു.

അമ്മയുടെ നേതൃത്വം ചിലര്‍ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. വിജയ് ബാബുവിനെ അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എന്‍ട്രി എന്ന നിലയില്‍ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ഈ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പുലര്‍ത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply