Saturday, November 23, 2024
HomeNewsKeralaഇതാവണം എൽ എൽ എ : മൂന്ന് കോടി മുടക്കി പണിത ആശുപത്രിയിൽ വൃത്തിയും വെടിപ്പും...

ഇതാവണം എൽ എൽ എ : മൂന്ന് കോടി മുടക്കി പണിത ആശുപത്രിയിൽ വൃത്തിയും വെടിപ്പും ഇല്ല, സന്ദർശനം നടത്തി കെ ബി ഗണേഷ്കുമാർ എൽ എൽ എ : ഉദ്ഘാടനം നിർത്തി വെയ്ക്കാൻ നിർദ്ദേശം

പത്തനാപുരം : എൽ എൽ എ ഫണ്ടിൽ നിന്നും 3 കോടി രൂപ മുടക്കി നിർമ്മിച്ച പത്തനാപുരം തലവൂരിലെ ആയുർവേദ ആശുപത്രി സന്ദർശിക്കുവാൻ എത്തിയതായിരുന്നു എൽ എൽ എ കെ ബി ഗണേഷ് കുമാർ. ആശുപത്രിയിലെയും പരിസരത്തെയും വൃത്തി ഇല്ലായ്മ ചൂണ്ടികാണിയ്ക്കുകയും ഉദ്ഘാടനം നിർത്തി വെയ്ക്കുവാനും എൽ എൽ എ നിർദ്ദേശിച്ചു.ആറുമാസം മുൻപ് തുറന്ന് കൊടുത്ത ശൗചാലയം തകർന്നു കിടക്കുന്നു.

വലിയ വിലവരുന്ന ആശുപത്രി ഉപകരണങ്ങൾ തുരുമ്പ് പിടിച്ചു ഉപയോഗ ശൂന്യമായിരിക്കുന്നു. പൊടികൾ പിടിച്ച് വൃത്തിഹീനമായ തറ തുടയ്ക്കാൻ അദ്ദേഹം അവസാനം ചൂലെടുക്കുകയും ചെയ്തു. ആശുപത്രി അധികൃതരും പൊതുജനവും ആശുപത്രിയിൽ ഉണ്ടായിരുന്നു. മന്ത്രി വന്ന് കണ്ടതിനു ശേഷം മാത്രം ഉദ്ഘാടനം എന്ന് തറപ്പിച്ചിരിയ്ക്കുകയാണ് എൽ എൽ എ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments