എലിക്കുളം:
വികസനം ആഗ്രഹിക്കുന്നവർ എൽ .ഡി .എഫിനൊപ്പം അണിചേരുകയാണെന്ന് കേരളാ കോൺഗ്രസ്സ്(എം) ചെയർമാൻ മുൻ എം.പി ജോസ്.കെ.മാണി പറഞ്ഞു ജനകീയ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകളാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എലിക്കുളം പഞ്ചായത്തിലെ ഇളംങ്ങുളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ടോമി ഇടയോടിയുടെ പ്രചരണാർത്ഥം നടത്തിയ കുടുംബ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തോമസുകുട്ടി ഇരുപ്പകാട്ട് മറ്റപള്ളിയുടെ വസതിയിൽ നടന്ന കുടുംബ സംഗമത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി തോമസുകുട്ടി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ടോം എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി ,ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ മണ്ണംപ്ലാക്കൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക , തോമസുകുട്ടി മുതുപുന്നയ്ക്കൽ ,കെ സി സോണി, ഹരികുമാർ വാ ള്ളാചിറ കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കുന്നത്ത്പുരയിടം, രാജൻ ആരംപുളിയ്ക്കൽ, അവിരാച്ചൻ കോക്കാട്ട്, ജൂബിച്ചൻ ആനിത്തോട്ടം, ജോണി ഏറത്ത് ,അഡ്വ. ജോസി വയലുങ്കൽ , ഷെഫീഖ് എസ് പഞ്ചായത്ത് മെമ്പർമാരായ അഖിൽ അപ്പുകുട്ടൻ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സജി വേമ്പേനി തുടങ്ങിയവർ പ്രസംഗിച്ചു