കോട്ടയം
കഴിഞ്ഞ രണ്ട് വർഷമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് എം പാർട്ടിക്കും പാർട്ടിനേതാവ് കെഎം മാണിസാറിനും പാർട്ടി ചെയർമാൻ ജോസ് കെ മാണിയ്ക്കും അഭിവന്ദ്യ പാലാരൂപത അധ്യക്ഷനും വൈദികശ്രഷ്ഠരെയും സമൂഹത്തിലെ പല മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തികളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ പല പേരുകളിലൂടെ അധിക്ഷേപിക്കുകയും വസ്തുതവിരുദ്ധമായ കുപ്രചരണങ്ങൾ നിരത്തുന്ന കുറ്റാരോപിതനായവ്യക്തിയ്ക്ക് സകലമാന പിന്തുണയുമായി ഐശ്വര്യസമൃദ്ധിയുടെ തിരുവോണദിനത്തിൽ പാലാടൗണിൽ പാലാ MLA നടത്തുന്ന അപഹാസ്യപരമായ ഉണ്ണാവൃതപൊറോട്ട് നാടകം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാകോൺഗ്രെസ് എം ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം കുറ്റപ്പെടുത്തി.
സമൂഹത്തിലെ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുംനേരെ അപവാദങ്ങളും കുപ്രചാരങ്ങളും നടത്തുന്ന വ്യക്തി ഇന്ത്യയിലാകമാനവും കേരളത്തിലും സാമ്പത്തികതട്ടിപ്പ് ആരോപണങ്ങളുടെ പേരിൽ ജാമ്യമെടുത്തു നടക്കുന്നയാളാണ്.അദ്ദേഹം നടത്തുന്ന ഉണ്ണാവൃതപ്രഹസനം ജനങ്ങൾ നിരാകരിക്കുമെന്നും പ്രതിയുടെയും ജനപ്രതിനിധിയുടെയും കൂട്ടായുള്ള സമരത്തെ പ്രബുദ്ധരായ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും കേരളാകോൺഗ്രസ് എം ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.