Friday, November 22, 2024
HomeNewsKeralaകേരളാ കോൺഗ്രസ് (എം) പ്രാദേശികതലത്തിൽ കൂടുതൽ ശക്തിപ്പെടുന്നു ജോസ്.കെ.മാണി

കേരളാ കോൺഗ്രസ് (എം) പ്രാദേശികതലത്തിൽ കൂടുതൽ ശക്തിപ്പെടുന്നു ജോസ്.കെ.മാണി

കൂടല്ലൂർ

കേരളാ കോൺഗ്രസ് (എം) കൂടുതൽ ജനപിന്തുണ ആർജിച്ചുകൊണ്ട് കേരളാ രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറുന്നത് കേരളാ കോൺഗ്രസ് (എം) ന് അതിന്റേതായ പ്രത്യയശാസ്ത്രവും നയപരിപാടികളും ഉള്ളതുകൊണ്ടാണനും അതിനാൽതന്നെ പ്രാദേശികതലത്തിൽ പാർട്ടി കൂടുതൽ ശക്തിപ്പെടുന്നു എന്നും ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. കേരളാ കോൺഗ്രസ് (എം) കൂടല്ലൂർ ഒഫീസിന്റെ ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജോസ്.കെ.മാണി.

യോഗത്തിൽ മാതൃസംഘടനയിലേയ്ക്ക് തിരിച്ചുവന്ന കിടങ്ങുർ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും ആയിരുന്ന അപ്പച്ചൻ പാറത്തൊട്ടിയ്ക്കും കിടങ്ങുർ പതിമൂന്നാം വാർഡ് കോൺഗ്രസ് വാർഡ് പ്രസിഡന്റ് തോമസ് പുത്തൂരിനും കോൺഗ്രസ് പ്രാദേശിക നേതാ വ് ഷാജി കുറിച്ചിയേലിനും ജോസ്. കെ. മാണി പാർട്ടി മെമ്പർഷിപ്പ് നൽകി.

അവശതയനുഭവിക്കുന്നവർക്ക് ആശയമാകാൻ ആഗ്രഹിച്ച് കൂടല്ലൂർ പ്രദേശത്തെ യുവജനങ്ങൾ രൂപം നൽകിയ “കാരുണ്യ സോഷ്യൽ ചാരിറ്റബിൾ സൊസൈറ്റി (KSCS)” യുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും പ്രസ്തുത യോഗത്തിൽ ജോസ്.കെ.മാണി നിർവഹിച്ചു.

കൂടല്ലൂരെ ആദ്യകാല പഞ്ചായത്ത് മെമ്പർ (1988-1995) സൂസി ജോസ് വെച്ചിയാനിക്കൽ നെ വീട്ടിലെത്തി ജോസ്, കെ. മാണി ആദരിച്ചു.

വാർഡ് പ്രസിഡന്റ് ബിജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റീഫൻ ജോർജ്ജ് എക്സ്.എം.എൽ.എ, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, , നിയോജകമണ്ഡലം പ്രസിഡന്റ് പി.എം മാത്യ, ഉഴവൂർ, ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ, മണ്ഡലം പ്രസിഡന്റ് പി.സി ജോസഫ് പുറത്തൽ, പഞ്ചായത്ത് പ്രസിഡന്റ് ബോബി കീക്കോലിൽ, വാർഡ് മെമ്പർ റ്റീനാ മാളിയേക്കൽ, KTUC(M) ജില്ലാ വൈസ് പ്രസിഡന്റ് പി. കെ രാജു പറയനാട്ട്, സി.എം. ജയിംസ് ചെകിടിയേൽ, പി.എൽ. മാത്യ, ആദർശ് മാളിയേക്കൽ, ജിസ്മി കാട്ടുകുന്നേൽ, രാജു മണ്ഡപം, അബിൻ പോൾ, എൽനാ ജോൺ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments