Friday, July 5, 2024
HomeNewsKeralaസഹകരണ ബാങ്കുകളും സഹകരണ പ്രസ്ഥാനങ്ങളും സാധാരണക്കാരന്റെ ആശ്രയ കേന്ദ്രം : ജോസ് കെ.മാണി

സഹകരണ ബാങ്കുകളും സഹകരണ പ്രസ്ഥാനങ്ങളും സാധാരണക്കാരന്റെ ആശ്രയ കേന്ദ്രം : ജോസ് കെ.മാണി

കോട്ടയം

കേരളത്തിൽ പടർന്നു പന്തലിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു കൂടി മാതൃകയാക്കുന്ന വിധത്തിൽ കേരളത്തിലെ സഹകരണ മേഖല വളർന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജില്ലാ സഹകാരി ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പടർന്നു പന്തലിച്ച് എപ്പോഴും എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നതാണ് സഹകരണ ബാങ്കുകൾ. ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന സഹകരണ ബാങ്കുകളും, സഹകരണ പ്രസ്ഥാനങ്ങളും ശക്തമായി നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് സഹകരണ മേകലയ്‌ക്കെതിരെ സഹകരണ നിയമവുമായി മുന്നോട്ടു വന്ന കേന്ദ്ര സർക്കാർ, റിസർവ് ബാങ്കിനെയും ഇ്ൻകംടാക്‌സിനെയും വരുതിലിയാക്കിക്കൊണ്ട് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കുവാനുള്ള ഗൂഡനീക്കത്തിൽ ജാഗ്രതയോടെ സഹകരണ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്നവർ നിൽക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.
സംസ്ഥാന സഹകാരി ഫോറം ജില്ലാ കൺവീനർ കെ.എം ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ എം.എൽ.എ, സംസ്ഥാന സെക്രട്ടറി ജോസ് ടോം, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന സ്റ്റിയറിംങ് കമ്മിറ്റിയംഗം വിജി എം.തോമസ്, സഹകാരി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല, തോമസ് ടി.കീപ്പുറം, ജോർജ് വർഗീസ് പൊട്ടൻകുളം, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ജോൺസൺ പുളിക്കീഴിൽ, സ്‌കറിയ ഡൊമനിക് ചെമ്പകത്തിനാൽ, എം.വി മാത്യു,സണ്ണിപൊരുന്നക്കോട്,ജോജി കുറത്തിയാടൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments