കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കുവാൻ സമഗ്ര പദ്ധതി ആവിഷ്കരിക്കും : ജോസ് കെ മാണി

0
72


 ആലപ്പുഴ

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ നെൽകൃഷി സംരക്ഷിക്കുവാൻ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ  ഇടതു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേരള കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ മാണി. കേരളത്തിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഏറ്റവും വലിയ സംഭാവന നൽകുന്ന കുട്ടനാടൻ നെൽ കാർഷിക മേഖല പ്രകൃതിദുരന്തങ്ങളെ കൊണ്ട് ഇന്ന് നേരിടുന്ന ദുരവസ്ഥ പരിഹരിക്കാൻ ആവുന്നതെല്ലാം ചെയ്യുന്ന കാര്യത്തിൽ ഇടതു സർക്കാർ അതീവ ജാഗ്രത പുലർത്തുമെന്നും  അദ്ദേഹം തുടർന്ന് പറഞ്ഞു.

ജില്ലയിലെ തെരഞ്ഞെടുത്ത 170 നേതാക്കൾ പങ്കെടുത്ത   ജില്ലാ കോൺക്ലേവ്  സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തുന്ന വിവിധ പരിപാടികൾക്ക് രൂപം നൽകി.

കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡണ്ട് വി.സി.ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ, സ്റ്റീഫൻ ജോർജ്, വി . റ്റി. ജോസഫ്, സക്കറിയാസ് കുതിരവേലി ജോർജുകുട്ടി ആഗസ്തി, ജേക്കബ് തോമസ് അരികുപുറം, ജെന്നിംഗ്സ് ജേക്കബ് , അഡ്വ. പ്രദീപ് കൂട്ടാല, തോമസ് കളരിക്കൽ, കെ.പി കുഞ്ഞുമോൻ ഷിജു വർഗീസ്, സി.ഇ.അഗസ്റ്റിൻ, ജോസ് കൊണ്ടോടികരി, ജേക്കബ് മാത്യു മുല്ലശ്ശേരി, ടി. പി.ജോൺ താമരവേലിൽ, ജോസഫ് കുട്ടി തുരുത്തേൽ, എം.എസ്. നൗഷാദ് അലി, ഷീൻ സോളമൻ, കുര്യാക്കോസ് കാട്ടുതറ, തോമസ് വടക്കേക്കരി, എസ്. വാസുദേവൻ നായർ, നസീർ സലാം ജോണി പത്രോസ്, ബാബു ജോർജ്, എബ്രഹാം ഇഞ്ചക്കലോടിൽ, തോമസ് ഫിലിപ്പോസ്, വത്സമ്മ എബ്രഹാം, കെ.എൻ. ജയറാം, ജോണിച്ചൻ  മണലിൽ, വിനയൻ കെ., സന്തോഷ് ഷണ്മുഖൻ, സി.കെ.ചെറിയാൻ, അഡ്വ. ജോസഫ് ജോൺ, തോമസ് വേലിക്കകം, വി.സി.കുര്യൻ , ബിനു ഐസക് രാജു, ഡോ. ഷാജോ കണ്ട കുടി, ജിജോ തോമസ്, ഇ.ശ്രീദേവി  എന്നിവർ പ്രസംഗിച്ചു

 

Leave a Reply