Sunday, October 6, 2024
HomeLatest Newsപാലാ നഗരസഭയില്‍ ഭരണപക്ഷമായ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ...

പാലാ നഗരസഭയില്‍ ഭരണപക്ഷമായ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്.

വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. എന്നാൽ ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർട്ടികളും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മറ്റി ചേരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നേരത്തെതന്നെയുണ്ടായിരുന്നു.

ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍, നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സിപിഎമ്മിലെ കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. പക്ഷേ ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലംപറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സമയത്ത് സഖ്യകക്ഷികൾ തമ്മിലുള്ള തമ്മിലടി നിർണ്ണായകമാകും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments