രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലായ അഭിഭാഷക സമൂഹത്തിൻറെ ഇടപെടലുകൾ ജനകീയ വിഷയങ്ങളിൽ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ ജോസ് കെ മാണി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അഭിഭാഷക സംഘടനകൾ സാമൂഹ്യ-രാഷ്ട്രീയ- നിയമ വിഷയങ്ങൾ ചർച്ച ചെയ്യുകയും പൊതുജനമധ്യത്തിൽ അവതരിപ്പിക്കുകയും വേണം.കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റിട്ടേണിംഗ് ഓഫീസർ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അഡ്വ.ജോസഫ് ജോണിനെയും (ആലപ്പുഴ) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അഡ്വ ജസ്റ്റിൻ ജേക്കബിനെയും (ഹൈ കോർട്ട് ) തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡൻറ്മാരായി അഡ്വ.K Z കുഞ്ചെറിയാ ,, അഡ്വ.PK ലാൽ, അഡ്വ.ഗീത ടോം ജനറൽ സെക്രട്ടറിമാരായി അഡ്വ.എം.എം മാത്യു, അഡ്വ.ജോർജ് കോശി, അഡ്വ.ജോബി ജോസഫ് , അഡ്വ.പിള്ളെ ജയപ്രകാശ്, ട്രഷററായി അഡ്വ.സന്തോഷ് കുര്യൻ എന്നിവരെയും സെക്രട്ടറി
യേറ്റ് അംഗങ്ങളായിഅഡ്വ.ടി സി തോമസ്,അഡ്വ.ജോണി പുളിക്കൻ , അഡ്വ.ഷാനവാസ് കുറ്റിയിൽ, അഡ്വ.അലക്സ് തോമസ്, അഡ്വ.ചിന്നമ്മ ഷൈൻ,അഡ്വ. ദീപ ജി നായർ ,അഡ്വ.സതീഷ് വസന്ത്,അഡ്വ.സിബി വെട്ടൂർ, അഡ്വ.റോയ് പീറ്റർ, അഡ്വ.ബിജു ഇളംതുരുത്തിയിൽ ,അഡ്വ.സണ്ണി മാന്തറ,അഡ്വ.ജയ്സൺ തോമസ്,അഡ്വ.റോയി വർഗീസ് എന്നിവരെയും തെരെഞ്ഞെടുത്തു.