കോട്ടയം
കേരളാ 1 കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെയും സംഘടനാ തിരഞ്ഞെടുപ്പിന്റെയും ഭാഗമായി കേരള കോൺഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി വാര്‍ഡ് പ്രസിഡന്റുമാരെ അതാത് മണ്ഡലങ്ങളിലെത്തി നേരില്‍ കാണുന്ന ചെയര്‍മാന്‍സ് കോണ്‍ടാക്ട് പ്രോഗ്രാം കോട്ടയം ജില്ലാതല പരിപാടി കടുത്തുരുത്തിയിൽ തുടക്കം കുറിച്ചു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും പാര്‍ട്ടിയായി മാറുന്നതിലൂടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്ന ദൗത്യമാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ഏറ്റെടുക്കുന്നതെന്ന് ജോസ് കെ.മാണി പറഞ്ഞു.
കാലാനുസൃതമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാന ഒഫിസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, PM മാത്യു Ex.MLA, സഖറിയാസ് കുതിരവേലി, PM മാത്യു ഉഴവൂർ , നിർമ്മല ജിമ്മി, Dr. സിന്ദുമോൾ ജേക്കബ്, പ്രദീപ് വലിയപറമ്പിൽ , യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിറിയക്ക് ചാഴികാടൻ , എൽബി അഗസ്റ്റിൻ, KTUC (M) ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പൻകുഴി ,കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് നിലപ്പലക്കൊല്ലി, KSC(M) ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും ചെയർമാൻസ് കോൺട്രാക്റ്റ് പ്രോഗ്രാം നവബർ 30 – ന് അകം പൂർത്തീകരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം അറിയിച്ചു