Monday, January 20, 2025
HomeNewsKeralaകേരള കോൺഗ്രസ്‌ എം കങ്ങഴ മണ്ഡലം പ്രസിഡന്റ്‌ ആയി കെ എസ് സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു

കേരള കോൺഗ്രസ്‌ എം കങ്ങഴ മണ്ഡലം പ്രസിഡന്റ്‌ ആയി കെ എസ് സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു

പത്തനാട്: കേരള കോൺഗ്രസ് (എം) കങ്ങഴ മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റായി ശ്രീ. കെ എസ് സെബാസ്റ്റ്യൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പത്തനാട് സമ്മേളന നഗരിയിൽ പാർട്ടി പതാകയുയർത്തി. തുടർന്ന് അന്തരിച്ച പാർട്ടി നേതാവ്, ശ്രീ. കെ എം മാണിയുടെ ഛായാ ചിത്രത്തിന് മുൻപിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്.

പ്രതിനിധി സമ്മേളനം പാർട്ടി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. മാത്യൂ ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പതിനഞ്ച് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, പാർട്ടിയുടെ സംസ്ഥാന സമിതി അംഗം ഡോ. ബിബിൻ കെ ജോസ് മുഖ്യപ്രഭാഷണം നടത്തി.

തുടർന്നുനടന്ന സെമിനാറിൽ “അധ്വാനവർഗ സിദ്ധാന്തം”, “കേരള കോൺഗ്രസ് (എം) പാർട്ടിയുടെ കാലികപ്രസക്തി” തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടന്നു. ക്ലാസ്സുകൾക്കും ചർച്ചകൾക്കും ശ്രീ. മാത്യൂ ആനിത്തോട്ടം, ഡോ. ബിബിൻ കെ ജോസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിൽ ശ്രീ. കെ എസ് സെബാസ്റ്റ്യൻ (പ്രസിഡന്റ്), ശ്രീ. സുബ്രമണ്യൻ നമ്പൂതിരി, ശ്രീ. സാബു ചൂതുകടവിൽ (വൈസ് പ്രസിഡന്റുമാർ), ശ്രീ. ബാബു എബ്രഹാം, ശ്രീ. തോമസ് മാത്യൂ , ശ്രീ. ജോൺ പീറ്റർ (സെക്രട്ടറിമാർ), ശ്രീ. തോമസ്കുട്ടി തലക്കുളം (ട്രഷറർ), ശ്രീ. ബാബു ഇരുപത്തഞ്ചിൽ (ഐ ടി കോർഡിനേറ്റർ), മറ്റ് നിയോജക മണ്ഡലം പ്രതിനിധികൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ ശ്രീ മാത്യൂസ് പുതുപ്പള്ളിമറ്റം, ഡോ. ബിബിൻ കെ ജോസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments