കേരള കോൺഗ്രസ്‌ (എം) ജന്മദിനം സമുചിതമായി ആഘോഷിച്ച് മാഞ്ഞൂർ പഞ്ചായത്ത്‌ : അഞ്ചാം വാർഡിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജു കൊണ്ടൂക്കാല പതാക ഉയർത്തി

0
138

കർഷക സമര വീര്യത്തിന്റെ ഉജ്വല സമര പോരാട്ടമൊരുക്കി കേരള കോൺഗ്രസ്‌ എം അന്പത്തിയേട്ടാം ജന്മദിനം മാഞ്ഞൂർ പഞ്ചായത്തിൽ സമുചിതമായി ആഘോഷിച്ചു

മാഞ്ഞൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡ് കൊണ്ടുക്കാലാ ജംഗ്ഷനിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജു കൊണ്ടുക്കാലാ പാർട്ടി പതാക ഉയർത്തി. കെ എം മാണി സാറിന്റെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളത്തിലെ അജയ്യ ശക്തിയായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

. മാഞ്ഞൂർ ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ്‌ രാജു കൊണ്ടുക്കാലാ,അഞ്ചാം വാർഡ് കർഷക സംഘ പ്രസിഡന്റ് എബി പുതിയാപറമ്പിൽ, ജോസ് കോലടിയിൽ, വർക്കി കോലടിയിൽ, ജോൺസൺ മൂത്തേടം എന്നിവർ പങ്കെടുത്തു.

Leave a Reply