Pravasimalayaly

കിടങ്ങൂർ പഞ്ചായത്ത് പടിഞ്ഞാറേ കൂടല്ലൂർ ഒന്നാം വാർഡിൽ കേരളാ കോൺഗ്രസ് (എം) മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ചു

കിടങ്ങൂർ:

കേരള കോൺഗ്രസ് (എം )പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനപ്രകാരം നടത്തുന്ന *” ചെയർമാൻ കോൺടാക്ട് പ്രോഗ്രാമിൽ”* വെച്ച്, കിടങ്ങൂർ പഞ്ചായത്ത് പടിഞ്ഞാറെ കൂടല്ലൂർ ഒന്നാം വാർഡിൽ, സംസ്ഥാനത്ത് ആദ്യമായി 400 മെമ്പർഷിപ്പ് പൂർത്തീകരിച്ച് , മെമ്പർഷിപ്പ് രേഖകൾ ആദരണീയനായ പാർട്ടി ചെയർമാൻ *ശ്രീ ജോസ് കെ മാണിയുടെ* സാനിധ്യത്തിൽ കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ശ്രീ ബോബി കിക്കോലിന്, ശ്രീമതി റ്റീന മാളിയേക്കൽ കൈമാറി.

ആദ്യമായി മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ച വാർഡ് കമ്മിറ്റിയെ ചെയർമാൻ ജോസ് കെ മാണി അഭിനന്ദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, നിയോജകമണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂർ, ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ, പാർട്ടി നേതാക്കളായ നിർമല ജിമ്മി, ഡോക്ടർ സിന്ധു മോൾ ജേക്കബ്, അഡ്വക്കേറ്റ് ബോസ് അഗസ്റ്റിൻ, സി എം ജെയിംസ്, മണ്ഡലം സെക്രട്ടറിമാർ പി കെ രാജു , രാജു മണ്ഡപം, വാർഡ് പ്രസിഡന്റ് ബിജു കൊല്ലപ്പള്ളി, K S C (M) ജില്ലാ സെക്രട്ടറി ആദർശ് മാളിയേക്കൽ, യൂത്ത് ഫ്രണ്ട് (എം ) നേതാക്കൾ സിറിയക് ചാഴിക്കാടൻ, എൽബി കടപ്ലാമറ്റം, ലിജു മേക്കാടേൽ,K S C (M) നേതാക്കൾ ബ്രൈറ്റ് വട്ടനിരപ്പേൽ, അൻസൺ റ്റി ജോസ്,ദീപക് പി ഡി, പാർട്ടി വാർഡ് പ്രസിഡന്റുമാർ ,ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version