Pravasimalayaly

കേരള കോൺഗ്രസിനെ പറിച്ചെറിഞ്ഞവരുടെ സ്ഥിതി ദയനീയം : ജോസ്.കെ.മാണി

കടനാട്

കേരള കോൺഗ്രസിനെ പറിച്ചെറിഞ്ഞവരെ ഇന്ന് ജനം ചവറുകൊട്ടയിൽ എറിയുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ .മാണി പറഞ്ഞു. അണികൾ കൊഴിഞ്ഞ് ദേശീയ പാർട്ടികൾ പോലും എല്ലും തോലുമായി തീരുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കടനാട് പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ നിന്നും കേരള കോൺഗ്രസ് (എം-)ൽ എത്തിയ നൂറിൽ പരം പേർക്ക് പാർട്ടി അംഗത്വം നൽകുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, ബേബി ഉറുമ്പുകാട്ട്, ബേബി കുറുവത്താഴെ, പ്രസാദ് വടക്കേട്ട്, മാത്തുക്കുട്ടി കഴിഞ്ഞാലി, തോമസ് പുതിയാമഠം, സെൻ പുതുപറമ്പിൽ, ജിജി തമ്പി ,മത്തച്ചൻ ഉറുമ്പുകാട്ട് എന്നിവർ പ്രസംഗിച്ചു.

കടനാട്ടിലും മൂന്നിലവിലും പഞ്ചായത്ത് അംഗങ്ങളും നേതാക്കളും കേരള കോൺ.( എം)-ൽ

കടനാട്ടിൽ പഞ്ചായത്ത് അംഗo
ജയ്സൺ പുത്തൻകണ്ടവും ബി .ജെ .പി ,ജന പക്ഷം നേതാക്കളും മാണി ഗ്രൂപ്പിൽ ചേർന്നു.

കൊല്ലപ്പിള്ളി:- കട നാട് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം) – ൽ ചേർന്നു.ഗ്രാമ പഞ്ചായത്ത് അംഗവും മുൻ പഞ്ചായത്ത് പ്രസി ഡണ്ടുമായ ജയ്സൺ പുത്തൻകണ്ടം, ജനപക്ഷം നേതാവ് ബെന്നി ഈരൂരിക്കൽ, മുൻ കടനാട് സഹകരണ ബാങ്ക് പ്രസിഡണ്ട് ബേബി പുത്തൻപുര, ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി കെ.എം.സന്തോഷ് കുമാർ, ജോണി അഴകൻ പറമ്പിൽ, ജോർജ് അഗസ്ത്യൻ, ഗോഡ് ഫ്രേ ജോസ്, ബാബു മണക്കാട്ട്, രാജു കിഴക്കേൽ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും കേരള കോൺ (എം) – ൽ ചേർന്നത്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

മൂന്നിലവിലും
പഞ്ചായത്ത് അംഗവും കൂട്ടരും കേരള കോൺ (എം) – ൽ ചേർന്നു.

മൂന്നിലവ്: – മൂന്നിലവ് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് പേർ കേരള കോൺ.(എം-)ൽ അംഗത്വമെടുത്തു. പഞ്ചായത്ത് അംഗo ജോളി ടോമി കുളത്തിനാൽ പാർട്ടി അംഗത്വം സ്വീകരിച്ചു. തഴക്കവയൽ വാർഡിൽ നിന്നുമാണ് ജോളി വിജയിച്ചത്.ഇതോടൊപ്പം പഞ്ചായത്തിലെ ജനകീയ കൂട്ടായ്മ നേതാക്കളായ രാജീവ് ചന്ദ്രൻ ,മെൽബിൻ വയംമ്പിളളി, എ ബി താളനാനി എന്നിവരും നിരവധി സംഘടനാ പ്രവർത്തകരും കേരള കോൺഗ്രസ് (എം-ൽ അംഗത്വം സ്വീകരിച്ചു.കേരള കോൺ. (എം) ചെയർമാൻ ജോസ്.കെ.മാണി ഇവർക്ക് അംഗത്വം നൽകി സ്വീകരിച്ചു. സമ്മേളനത്തിൽ പ്രൊഫ. ലോപ്പസ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ടൈറ്റസ് പുന്നപ്ലാക്കൽ, അജിത് ജോർജ്, ജോയി അമ്മിയാനി ജോതിഷ് എബ്രാഹം, അഭിലാഷ് കൈപ്പള്ളി, എ ബിൻ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Exit mobile version