അതിരമ്പുഴ
രാഷ്ട്രീയ കേരളം കണ്ട സമർത്ഥനായ ഭരണാധികാരിയായിയിരുന്നു കെഎം മാണിയെന്നു സഹകരണ, രജിസ്‌ട്രേഷൻ മന്ത്രി വിഎൻ വാസവൻ. കേരളാ കോൺഗ്രസ് (എം) അതിരമ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിച്ചവരെ ആദരിക്കുന്ന കെഎം മാണി എക്സലൻസ് അവാർഡ് വിതരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. കൈവെച്ച മേഖലയില്ലെല്ലാം ഒന്നാമൻ ആകുവാൻ കഴിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു കെഎം മാണിയെന്നു അവാർഡ് ദാനം നൽകികൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ മാന്നാനം സെന്റ്. എഫ്രെയിംസ് സ്കൂൾ ഹെഡ് മാസ്റ്റർ മൈക്കിൾ സിറിയക്കിനെയും കാർഷിക മേഖലകളിൽ വിവിധ അവാർഡുകൾക്ക് അർഹരായ ബൈജു മാതിരമ്പുഴ, മാത്യു പിജെ പാറപ്പുറത്ത് എന്നിവരെ തോമസ് ചാഴികാടൻ എംപിയും ആദരിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. ജെയിംസ് മുല്ലശ്ശേരി, ജോസ് ഇടവഴിക്കൻ, ഷിബു കടുംബശ്ശേരിൽ, ജോസ് അഞ്ജലി, സിനി ജോർജ്, എൻഎ മാത്യു, ഫ്രാൻസിസ് സാലസ്, അഖിൽ ഉള്ളംപള്ളി, ഷിജോ ഗോപാലൻ, ജിൻസ് കുര്യൻ, ജോയ് പൊന്നാറ്റിൽ, ജോസ് ഓലപ്പുരയ്ക്കൻ, ജിമ്മി മാണിക്കത്ത്, എബിൻ മരശ്ശേരി, സുബി മനേഷ്, ജിക്കു പുളിങ്ങാപ്പള്ളി, ആൻസൻ ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.