കോട്ടയം
വനിതകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുവാൻ അക്രമികൾക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുവാൻ നടപടി സ്വീകരിക്കണമെന്നും പ്രതികൾക്കെതിരെ അതിവേഗ വിചാരണ നടത്തണമെന്നും വനിതാ കോൺഗ്രസ്സ് (എം) സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ ആവശ്യപ്പെട്ടു.
കുടുംബ ബജറ്റ് തകർക്കുന്ന കേന്ദ്ര സാമ്പത്തിക നയം ജീവിതം ദുഃസഖമാക്കി രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുകയാണെന്നും തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും യോഗം ചൂണ്ടിക്കാട്ടി.കേ ന്ദ്ര നയങ്ങൾക്കെതിരെ പ്രചാരണം നടത്തുവാൻ യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, പ്രൊഫ. ലോപ്പസ് മാത്യു, പ്രൊഫ.കെ.ഐ.ആൻ്റെണി, ജേക്കബ് തോമസ് അരികുപുറം, സണ്ണി തെക്കേടം, ജോർജ്കുട്ടി അഗസ്തി, സാറാമ്മ ജോൺ, അമ്മിണി തോമസ്, ലില്ലി തോമസ് ,ജാൻസി ജോർജ്, പ്രൊഫ. ആൻസി ജോസ് ബെറ്റി ഷാജു, മിനി സാവിയോ, അഡ്വ.മേരിഹർഷ, മേഴ്സിജയിംസ്, ഇ .ശ്രീദേവി, അംബിക ഗോപാലകൃഷ്ണൻ, ഡാനി തോമസ്, സെല്ലി ജോർജ്, ബെറ്റി ഷാജു, ലീന സണ്ണി എന്നിവർ പ്രസംഗിച്ചു.