Pravasimalayaly

കോളേജ് വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ അടിയന്തര ഇടപെടൽ വേണം: KSC (M) കോട്ടയം ജില്ലാ കമ്മറ്റി

കോട്ടയം

കോളേജുകൾ തുറന്ന് കൺസഷൻ കാർഡ് ലഭിക്കാൻ കാല താമസം എടുക്കുന്ന സാഹചര്യത്തിൽ യാത്രാ കൺസഷൻ അനുവദിക്കുന്നതിനുള്ള താൽക്കാലിക ഓർഡർ ജോയിന്റ് RTO മാർ ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് KSC (M) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മുൻ വർഷങ്ങളിൽ ജോയിന്റ് RTO മാർ രണ്ടു മാസത്തേയ്ക്ക് കൺസഷൻ കാർഡ് ഇല്ലാത്ത വിദ്ധ്യാർഥികൾക്ക് മറ്റ് രേഖകൾ ഉപയോഗിച്ച് കൺസഷൻ നിരക്കിൽ യാത്രാ അനുമതി നൽകിയിരുന്നു. ഈ വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി തലത്തിൽ അടിയന്തര നടപടി ആവശ്യപെട്ട് KSC(M) കോട്ടയം ജില്ലാ കമ്മറ്റിയുടെ നിവേദനം KSC(M) ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിക്ക് നൽകി.KSC(M) നേതാക്കളായ ആദർശ് മാളിയേക്കൽ,ആൻസൺ ടി ജോസ്,ദീപക്ക് പല്ലാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Exit mobile version